ETV Bharat / state

പാലാരിവട്ടം മേൽപാലം പരിശോധന ഇന്ന്; സംഘത്തിൽ ഇ ശ്രീധരനൊപ്പം പ്രൊഫ. മഹേഷ‌് ഠണ്ടനും - DMRC

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച‌ാണ് നടപടി

പാലാരിവട്ടം
author img

By

Published : Jun 17, 2019, 4:28 AM IST

കൊച്ചി: ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേൽപ്പാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാനെത്തുന്ന സംഘത്തിൽ പ്രൊഫ. മഹേഷ‌് ഠണ്ടനും. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച‌ാണ് നടപടി. പാലാരിവട്ടം മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നേരത്തെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനാസംഘത്തിൽ ഠണ്ടനെ ഉൾപ്പെടുത്തിയത‌്.

സ‌്ട്രക‌്ചറൽ എൻജിനിയറിങ്ങിൽ അന്താരാഷ‌്ട്ര അംഗീകാരമുള്ള പ്രൊഫ. മഹേഷ‌് ഠണ്ടൻ പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിർദേശം നൽകുമെന്നാണ‌് പ്രതീക്ഷ.. ഡൽഹി മെട്രോ റെയിൽ നിർമാണകാലം മുതൽ ഇ ശ്രീധരനുമായി ചേർന്ന‌് പ്രവർത്തിക്കുന്നയാൾ കൂടിയാണ് ഠണ്ടൻ ഡൽഹി ആസ്ഥാനമായ ഠണ്ടൻ കൺസൾട്ടന്റ‌്സ‌ിന്റെ മാനേജിങ്‌ ഡയറക‌്ടറാണ‌്.

പരിശോധനാസംഘത്തിൽ ഐഐടികളിലെ വിദഗ‌്ധരും ദേശീയപാത അതോറിറ്റിയിലെ എൻജിനിയർമാരും ഇടപ്പള്ളി, ചമ്പക്കര മേൽപ്പാലങ്ങളുടെ ഡിസൈൻ നിർവഹിച്ച ശ്രീഹരി കൺസൾട്ടന്റ‌്സിലെ ഷൈൻ വർഗ‌ീസും ഉണ്ടാകുമെന്ന‌് ഇ ശ്രീധരൻ പറഞ്ഞു. രാവിലെ എട്ടിനാണ‌് സംഘം പാലത്തിൽ വിശദപരിശോധന നടത്തുക. തുടർന്ന‌് ഡിഎംആർസി കൊച്ചി ഓഫീസിൽ ചർച്ച നടത്തും. പരിശോധനയിലെ കണ്ടെത്തലും തുടർനടപടി സംബന്ധിച്ച നിർദേശവും സംസ്ഥാന സർക്കാരിന‌് സമർപ്പിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

Intro:Body:

പാലാരിവട്ടം പാലത്തില്‍ ഇന്ന‌് പരിശോധന: ഇ ശ്രീധരന്റെ സംഘത്തില്‍ പ്രൊഫ. മഹേഷ‌് ഠണ്ടനും

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച‌് ഡിഎംആർസി മുഖ്യ ഉപദേഷ‌്ടാവ‌് ഇ ശ്രീധരനോടൊപ്പം തിങ്കളാഴ‌്ച പാലാരിവട്ടം മേൽപ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാനെത്തുന്ന സംഘത്തിൽ പ്രൊഫ. മഹേഷ‌് ഠണ്ടനും. സ‌്ട്രക‌്ചറൽ എൻജിനിയറിങ്ങിൽ അന്താരാഷ‌്ട്ര അംഗീകാരമുള്ള എഴുപത്തിയെട്ടുകാരനായ  മഹേഷ‌് ഠണ്ടൻ, ഡൽഹി മെട്രോ റെയിൽ നിർമാണകാലംമുതൽ ഇ ശ്രീധരനുമായി ചേർന്ന‌് പ്രവർത്തിച്ചുവരികയാണ‌്. പാലാരിവട്ടം മേൽപ്പാലത്തിൽ ഗുരുതര അപാകമാണുള്ളതെന്ന‌് നേരത്തെ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. പരിശോധനാസംഘത്തിൽ ഠണ്ടനെയും ഉൾപ്പെടുത്തിയത‌് ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ‌്.

ഭൂകമ്പബാധിത പ്രദേശങ്ങളിലെ പുനർനിർമാണങ്ങൾക്ക‌് രാജ്യത്തിനകത്തും പുറത്തും നേതൃത്വം നൽകിയിട്ടുള്ള ഠണ്ടൻ, നിർമാണപ്പിഴവ‌ുമൂലം ഗുരുതര ബലക്ഷയം വന്ന പാലാരിവട്ടം പാലം പുനരുദ്ധരിക്കാനുള്ള മികച്ച നിർദേശം നൽകുമെന്നാണ‌് പ്രതീക്ഷ.

കാൺപുർ, റൂർഖി ഐഐടികളിലെ വിസിറ്റിങ് പ്രൊഫസറായ മഹേഷ‌് ഠണ്ടൻ, ഡൽഹി ആസ്ഥാനമായ ഠണ്ടൻ കൺസൾട്ടന്റ‌്സ‌ിന്റെ മാനേജിങ്‌ ഡയറക‌്ടറാണ‌്. ഡൽഹി, ബംഗളൂരു, അഹമ്മദാബാദ‌് മെട്രോകളുടെ വയഡക‌്ട‌്, പാലങ്ങൾ, ഭൂഗർഭപാതകൾ എന്നിവയുടെ രൂപകൽപ്പന മഹേഷ‌് ഠണ്ടന്റേതാണ‌്. ഡൽഹി –-ഗൂർഗാവോൺ, ഡൽഹി–- ബാദർപുർ എക‌്സ‌്പ്രസ‌് വേ, ബംഗളൂരു എക‌്സ‌്പ്രസ‌് സിറ്റി എലവേറ്റഡ‌് എക‌്സ‌്പ്രസ‌് വേ തുടങ്ങിയ രാജ്യത്തെ എണ്ണമറ്റ നിർമാണങ്ങൾ രൂപകൽപ്പന ചെയ‌്തിട്ടുണ്ട‌്. വിദേശങ്ങളിലും നിരവധി പ്രോജക്ടുകൾ ഏറ്റെടുത്തുചെയ‌്തുവരുന്നു. ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി പ്രവർത്തനമാരംഭിച്ചതുമുതൽ വിവിധ നിർമാണങ്ങളിൽ ഠണ്ടന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട‌്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ‌്ചയിൽ പാലാരിവട്ടം പാലം പരിശോധിക്കാൻ സന്നദ്ധത അറിയിച്ച ഉടനെ ശ്രീധരൻ ഠണ്ടനെയും കൂടെക്കൂട്ടുകയായിരുന്നു.

പരിശോധനാസംഘത്തിൽ ഐഐടികളിലെ വിദഗ‌്ധരും ദേശീയപാത അതോറിറ്റിയിലെ എൻജിനിയർമാരും ഇടപ്പള്ളി, ചമ്പക്കര മേൽപ്പാലങ്ങളുടെ ഡിസൈൻ നിർവഹിച്ച ശ്രീഹരി കൺസൾട്ടന്റ‌്സിലെ ഷൈൻ വർഗ‌ീസും ഉണ്ടാകുമെന്ന‌് ഇ ശ്രീധരൻ പറഞ്ഞു. രാവിലെ എട്ടിനാണ‌് സംഘം പാലത്തിൽ വിശദപരിശോധന നടത്തുക. തുടർന്ന‌് ഡിഎംആർസി കൊച്ചി ഓഫീസിൽ ചർച്ച നടത്തും. പരിശോധനയിലെ കണ്ടെത്തലും തുടർനടപടി സംബന്ധിച്ച നിർദേശവും സംസ്ഥാന സർക്കാരിന‌് സമർപ്പിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

പാലം പൊളിച്ചുനീക്കാതെ പുനരുദ്ധാരണം സാധ്യമാണോ എന്നതിന‌് ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പരിശോധനയിലൂടെ അവസാന തീർപ്പുണ്ടാകും. ഗർഡറുകളെല്ലാം മാറ്റണമെന്നാണ‌് ശ്രീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നത‌്.  പാലം നിർമാണത്തിലെ ഗുരുതര പിഴവ‌് അക്കമിട്ട‌് നിരത്തിയ ചെന്നൈ  ഐഐടിയിലെ റിപ്പോർട്ടിൽ അറ്റകുറ്റപ്പണികൾ നടത്തി പാലം പുനരുദ്ധരിക്കാനാകുമെന്ന‌് അഭിപ്രായപ്പെട്ടിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.