ETV Bharat / state

പാലാരിവട്ടം പാലം പൊളിക്കാനുള്ള നടപടികൾ തടഞ്ഞ് ഹൈക്കോടതി - HC seeks no interference in vigilance probe

പൊളിക്കാനുള്ള നടപടികള്‍ ഒക്ടോബര്‍ 10 വരെ ആരംഭിക്കരുതെന്ന് നിര്‍ദേശം

പാലാരിവട്ടം പാലം അഴിമതി കേസ്; വിജിലൻസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി
author img

By

Published : Sep 24, 2019, 2:14 PM IST

Updated : Sep 24, 2019, 2:53 PM IST

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഒക്ടോബർ 10 വരെ പാലം പൊളിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകി. ലോഡ് ടെസ്റ്റ് ചെയ്യാതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശി പി വർഗീസ് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസിന്‍റെ ചുമതല നിർവഹിക്കുന്ന സി കെ അബ്ദുൽ റഹിം അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പത്താം തീയതി ഹർജി വീണ്ടും പരിഗണിക്കും.
പാലം പൊളിച്ചു പണിയുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശം നൽകി. അതേസമയം മതിയായ പരിശോധനകൾ ഇല്ലാതെയാണ് സർക്കാർ പാലം ഉപയോഗയോഗ്യമല്ലെന്ന് തീരുമാനിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Intro:

Body:പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി അന്വേഷണസംഘത്തിന് നിർദേശം നൽകി. പാലം പൊളിക്കേണ്ടി വരുന്നത് വസ്തുതയാണെന്നും കോടതി വ്യക്തമാക്കി.

പാലാരിവട്ടം പാലത്തിന്റെ ഗുണനിലവാരം അറിയാൻ ലാബ് റിപ്പോർട്ട് പരിശോധിക്കേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട ഡയറി വെള്ളിയാഴ്ച ഹാജരാക്കാനും കോടതി വിജിലൻസിനോട് നിർദ്ദേശം നൽകി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പാലം പൊളിക്കുന്നത് തീരുമാനിച്ചത് സർക്കാരാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

ടി ഒ സൂരജ് അടക്കമുള്ള നാലുപേരുടെ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹർജി വീണ്ടും പരിഗണിക്കുന്നതിനായി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

അതേസമയം പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് മൂവാറ്റുപുഴ കോടതിയിൽ അപേക്ഷ നൽകി. മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ടി ഒ സൂരജിനെ ചോദ്യം ചെയ്യാൻ വിജിലൻസ് ഒരുങ്ങുന്നത്.

ETV Bharat
Kochi

Conclusion:
Last Updated : Sep 24, 2019, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.