ETV Bharat / state

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതി: സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക് - palarivattam over bridge

അഴിമതിയുടെ ഉത്തരവാദിത്തം വി കെ ഇബ്രാഹിം കുഞ്ഞിനാണെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ

palarivattam
author img

By

Published : Jun 29, 2019, 3:10 AM IST

കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമ്മാണ അഴിമതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക്. മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക, എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുക, പാലം പുനർ നിർമാണ ചെലവ് ഈടാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന് കളമശ്ശേരിയിലെ ഇടതുമുന്നണി പ്രവർത്തകര്‍ നേതൃത്വം നല്‍കി.

സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക്

അഴിമതിയുടെ ഉത്തരവാദിത്തം വി കെ ഇബ്രാഹിം കുഞ്ഞിനാണെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ പറഞ്ഞു. പാലം നിര്‍മ്മാണത്തിലെ ക്രമക്കേടിന്‍റെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും ഇബ്രാഹിം കുഞ്ഞും ഏറ്റെടുക്കണം. ദേശീയപാത അതോറിറ്റിയിൽ നിന്നും പാലത്തിന്‍റെ നിർമ്മാണ ചുമതല ഏറ്റെടുത്ത് ഇബ്രാഹിം കുഞ്ഞ് അഴിമതിക്ക് കളമൊരുക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആര് ശ്രമിച്ചാലും പാലാരിവട്ടം പാലം അഴിമതി തമസ്‌കരിക്കാൻ അനുവദിക്കില്ലെന്നും ജില്ലയിലെ ഏറ്റവും വലിയ ജനകീയ സമര വേദിയായി പാലാരിവട്ടം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ വിവിധ ഘടകകക്ഷി നേതാക്കളും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.

Intro:

Body:പാലാരിവട്ടം മേൽപ്പാലം നിർമാണം അഴിമതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന സത്യാഗ്രഹം സമരം നാലാം ദിവസത്തിലേക്ക്. അഴിമതിയുടെ ഉത്തരവാദിത്വം പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെന്ന് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ സക്കീർ ഹുസൈൻ പറഞ്ഞു. വി കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുക, പാലം പുനർ നിർമാണ ചെലവ് ഈടാക്കുക ,എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ മൂന്നാം ദിവസം കളമശ്ശേരിയിൽ ഏരിയയിലുള്ള ഇടതുമുന്നണി പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത് .പാലാരിവട്ടം പാലത്തിന്റെ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഉമ്മൻചാണ്ടിയും വി കെ ഇബ്രാഹിം കുഞ്ഞും ഏറ്റെടുക്കണം. ദേശീയപാത അതോറിറ്റിയിൽ നിന്നും സ്വയം സന്നദ്ധരായി പാലത്തിൻറെ നിർമ്മാണ ചുമതല ഏറ്റെടുത്ത് അഴിമതിക്ക് കളമൊരുക്കുകയാ യിരുന്നു വി കെ ഇബ്രാഹിം കുഞ്ഞ് എന്ന് അദ്ദേഹം ആരോപിച്ചു. (ബൈറ്റ്)

ആര് ശ്രമിച്ചാലും പാലാരിവട്ടം പാലം അഴിമതിയെ യെ തമസ്കരിക്കാൻ അനുവദിക്കില്ലെന്നും ജില്ല കണ്ട ഏറ്റവും വലിയ ജനകീയ സമര വേദിയായി പാലാരിവട്ടം മാറുമെന്നും അദ്ദേഹം പറഞ്ഞു . സിപിഐ ജില്ലാ സെക്രട്ടറി പി രാജു ഉൾപ്പെടെ വിവിധ ഘടകകക്ഷി നേതാക്കളും സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു

Etv bharat
kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.