ETV Bharat / state

'ശ്രീജേഷ് യുവത്വത്തിന്‍റെ ആവേശം': മന്ത്രി മുഹമ്മദ് റിയാസ് - ഒളിമ്പിക് മെഡൽ ജേതാവിനെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണെന്നും ഹോക്കി ഒരു കായിക ഇനമെന്ന നിലയിൽ കേരളത്തിൽ സജീവമല്ലാത്ത സാഹചര്യത്തിലും അതിൽ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്‍റെ മനസിന്‍റെ കരുത്താണെന്നും മന്ത്രി പറഞ്ഞു.

Tourism Minister congratulated Olympic medalist PR Sreejesh at his residence  PA Mohammad Riyaz congratulated Olympic medalist PR Sreejesh at his residence  PA Mohammad Riyaz  Tourism Minister PA Mohammad Riyaz  ശ്രീജേഷ് യുവത്വത്തിന്‍റെ ആവേശം  ശ്രീജേഷ്  പി ആർശ്രീജേഷ്  പിഎ മുഹമ്മദ് റിയാസ്  മുഹമ്മദ് റിയാസ്  ടൂറിസം വകുപ്പ് മന്ത്രി  ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്  ഹോക്കി താരം  ഹോക്കി  ഹോക്കി താരം പിആർ ശ്രീജേഷ്  ഹോക്കി മെഡൽ ജേതാവ് പിആർ ശ്രീജേഷ്  ഒളിമ്പിക് മെഡൽ ജേതാവിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്  ഒളിമ്പിക് മെഡൽ ജേതാവിനെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്  മന്ത്രി മുഹമ്മദ് റിയാസ്
'ശ്രീജേഷ് യുവത്വത്തിന്‍റെ ആവേശം'; ഒളിമ്പിക് മെഡൽ ജേതാവിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്
author img

By

Published : Aug 14, 2021, 12:28 PM IST

എറണാകുളം: നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യക്കുവേണ്ടി മെഡൽ നേട്ടം കൈവരിച്ച ഹോക്കി താരം പി.ആർ. ശ്രീജേഷിനെ നേരിട്ട് വസതിയിലെത്തി അഭിനന്ദിച്ച് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശ്രീജേഷ് കേരളീയ യുവത്വത്തിന് ആവേശവും മാതൃകയുമാണെന്ന് ആശംസകളറിയിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ഒളിമ്പിക് മെഡൽ ജേതാവിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ശ്രീജേഷിന്‍റെ നേട്ടം വാക്കുകൾക്ക് അതീതമാണ്. ഹോക്കി ഒരു കായിക ഇനമെന്ന നിലയിൽ കേരളത്തിൽ സജീവമല്ലാത്ത സാഹചര്യത്തിലും അതിൽ ഉറച്ചുനിന്നു പരിശ്രമിച്ചത് ശ്രീജേഷിന്‍റെ മനസിന്‍റെ കരുത്താണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂറിസം വകുപ്പിന്‍റെ ഉപഹാരങ്ങൾ മന്ത്രി ശ്രീജേഷിനും കുടുംബത്തിനും കൈമാറി.

മന്ത്രിയുടെ സന്ദർശനം അഭിമാനവും അംഗീകാരവുമാണെന്ന് ശ്രീജേഷ് പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള അംഗീകാരങ്ങൾ കായികതാരങ്ങൾക്ക് പ്രചോദനമാണെന്നും ഒളിമ്പ്യൻ കൂട്ടിച്ചേർത്തു. ശ്രീജേഷിന്‍റെ പിതാവ് പി.വി രവീന്ദ്രൻ, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. പി.കെ അനീഷ്യ, മകളായ അനുശ്രീ മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി വിശേഷങ്ങൾ പങ്കുവെച്ചാണ് മന്ത്രി മടങ്ങിയത്.

ALSO READ: വിസ്മയിപ്പിച്ച രണ്ടു താരങ്ങള്‍ ഒരു വേദിയില്‍; ഹര്‍ഷാരവത്തോടെ കായിക പ്രേമികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.