എറണാകുളം : അനൂപ് മേനോനെ നായകനാക്കി കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു ശ്രീലങ്കൻ സുന്ദരി എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി (Oru Sreelankan Sundari). മൻഹർ സിനിമാസിന്‍റെ ബാനറിൽ വിഷൻ മീഡിയ പ്രൊഡക്ഷൻസ് ആണ് ചിത്രം ഒക്ടോബർ അവസാനവാരം തിയേറ്ററുകളില്‍ എത്തിക്കുന്നത് (Oru Sreelankan Sundari Malayalam Movie Teaser released).
മൻഹർ സിനിമാസിന്‍റെ ബാനറിൽ കൃഷ്‌ണ പ്രിയദർശൻ തന്നെയാണ് ചിത്രത്തിന്‍റെ നിർമ്മാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങിയിരുന്നത്.
- " class="align-text-top noRightClick twitterSection" data="">
അനൂപ് മേനോനെ കൂടാതെ അന്തരിച്ച നടൻ രതീഷിന്‍റെ മകൻ പദ്‌മരാജൻ രതീഷ്, ശിവജി ഗുരുവായൂർ, ഡോക്‌ടർ രജിത് കുമാർ, ഡോക്‌ടർ അപർണ, കൃഷ്‌ണ പ്രിയ, ആരാധ്യ, ശ്രേയ, സീരിയൽ താരം രോഹിത് വേദ്, തൃശൂർ എൽസി, ശാന്തകുമാരി, ടോപ് സിംഗർ ഫെയിം മേഘ്ന സുമേഷ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്‌ണൻ, ഷമീർ ഷാ, കൃഷ്‌ണദിയ, വൈഷ്‌ണവി, ഹരിണി, മേഘ്ന സുമേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മ്യൂസിക് രഞ്ജിനി സുധീരനും സുരേഷ് എരുമേലിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. വരികള്‍ കൃഷ്‌ണ പ്രിയദർശന്‍റേതാണ്. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു 'ഒരു ശ്രീലങ്കൻ സുന്ദരി 'ചിത്രീകരണം പൂർത്തിയാക്കിയത്.
ചായാഗ്രഹണം - രജീഷ് രാമൻ. എഡിറ്റർ അബു ജിയാദ്. സംഗീതം രഞ്ജിനി സുധീരൻ, സുരേഷ് എരുമേലി. ആർട്ട് അശിൽ, ഡിഫിൻ. കോസ്‌റ്റ്യൂംസ് അറോഷിനി, ബിസി എബി. അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ബിജുലാൽ, അൽഫോൺസ അഫ്‌സൽ. പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുകൻ. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ബിനീഷ്, മൻസൂർ. പോസ്‌റ്റർ -അമീൻ ഹംസ. ബിജിഎം- ഷാജി ബി, പി ആർ ഒ -എം കെ ഷെജിൻ, ഡിജിറ്റൽ മീഡിയ - വിഷൻ മീഡിയ കൊച്ചിൻ.
'ഇമ്പം' ടീസർ പുറത്തിറങ്ങി : ബ്രോ ഡാഡി എന്ന ചിത്രത്തിനുശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ഇമ്പം എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി (Imbam Teaser Released). ലാലു അലക്‌സിനെ കൂടാതെ ദീപക് പറമ്പോല്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീതം നൽകിയത് പി എസ് ജയഹരിയാണ്.
അതേസമയം ചിത്രത്തിലെ 'മായികാ' എന്ന് തുടങ്ങുന്ന ഗാനവും ടീസറിനുമുമ്പ് റിലീസായിരുന്നു. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര സംവിധാനം ചെയ്‌തിരിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീജിത്ത് ചന്ദ്രനാണ്.