ETV Bharat / state

'ആര്യ രാജേന്ദ്രൻ രാജി വയ്‌ക്കണം, അല്ലെങ്കില്‍ സിപിഎം മേയറെ പുറത്താക്കണം'; വി ഡി സതീശന്‍ - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ താത്‌കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയ കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ ആര്യ രാജേന്ദ്രന്‍ രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

opposition leader v d satheeshan  v d satheeshan  v d satheeshan on mayor arya rajendran  arya rajendran resignation  corporation health sector  cpim  congress  latest news in ernakulam  latest news today  ആര്യാ രാജേന്ദ്രൻ  ആര്യാ രാജേന്ദ്രൻ രാജി വെക്കണം  സിപിഎം മേയറെ പുറത്താക്കണം  വി ഡി സതീശന്‍  നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ  സിപിഎം  കോണ്‍ഗ്രസ്  തൊഴിലെവിടെ സർക്കാറെ  പെൻഷൻ പ്രായം  സർവ്വകലാശാല അധ്യാപക നിയമനം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ആര്യാ രാജേന്ദ്രൻ രാജി വെക്കണം, അല്ലെങ്കില്‍ സിപിഎം മേയറെ പുറത്താക്കണം'; വി ഡി സതീശന്‍
author img

By

Published : Nov 5, 2022, 4:16 PM IST

എറണാകുളം: മേയർ ആര്യ രാജേന്ദ്രൻ രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ താത്‌കാലിക നിയമനത്തിന് പാർട്ടി പ്രവർത്തകരുടെ ലിസ്റ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയർ നൽകിയ കത്ത് പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മേയറുടെ രാജിയാവശ്യപ്പെട്ടത്. രാജിവച്ചില്ലെങ്കിൽ സിപിഎം മേയറെ പുറത്താക്കണമെന്നും പറവൂരില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ വി ഡി സതീശൻ ആവശ്യപ്പെട്ടു.

തുടർഭരണം ലഭിച്ച സർക്കാർ തുടരുന്ന വൃത്തികേടിന്‍റെ ഉദാഹരണമാണ് ഈ കത്ത്. തൊഴിലെവിടെ സർക്കാറെ എന്ന് പറഞ്ഞ് ദില്ലിയിൽ പോയി സമരം ചെയ്‌ത മേയർ തന്നെയാണ് കത്ത് നൽകിയത്. 295 ഒഴിവിലേക്ക് ആയിരക്കണക്കിന് ആളുകളെ വിളിച്ച് വരുത്തി ഇന്‍റർവ്യു നടത്തി വഞ്ചിക്കുകയാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാത്രമല്ല ഇത്തരത്തിൽ സിപിഎം ജില്ല സെക്രട്ടറിമാർ കൊടുക്കുന്ന ലിസ്റ്റ് പ്രകാരം പിൻവാതിൽ നിയമനം നടത്തുന്നത്. പിൻവാതിൽ നിയമനത്തിന് വേണ്ടി സിപിഎം ഓഫിസ് കേന്ദ്രീകരിച്ച് മാഫിയകൾ പ്രവർത്തിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയുള്ള ഭരണം: കാസർകോട് ജില്ല ആശുപത്രിയിലെ ഒഴിവുകളിൽ നിയമിച്ചത് പെരിയ ഇരട്ട കേസിലെ പ്രതികളുടെ ഭാര്യമാരെയാണ്. പാർട്ടിക്കാർക്ക് വേണ്ടി മാത്രമായി ഇടത് ഭരണം മാറിയിരിക്കുകയാണ്. പാവകളായ വി.സി മാരെ സർവകലാശാലകളിൽ നിയമിച്ചത് പിൻവാതിൽ നിയമനങ്ങൾക്ക് വേണ്ടി മാത്രമാണ്.

നിയമവിരുദ്ധമായി നിയമിച്ച വി.സിമാർ നടത്തിയ കാര്യങ്ങൾക്ക് നിയമ സാധുത ഉണ്ടോ എന്ന ചോദ്യം ഉയർന്ന് വരും. ഗവർണറും സർക്കാരും ഒരു കാലത്ത് ഒരുമിച്ച് നിന്നു. ഗവർണറുടെ ഓഫിസിൽ ആർ.എസ്.എസ് നേതാവിനെ നിയമിച്ചത് സർക്കാരാണ്. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയതിന്‍റെ പ്രതിഫലമാണ് ഈ നിയമനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പാർട്ടിയും സർക്കാറും അറിയാതെയാണ് പെൻഷൻ പ്രായം ഉയർത്തി എന്ന് പറയുന്നവർ എന്ത് കൊണ്ട് ആണ് മന്ത്രിക്കെതിരെ നടപടിയെടുക്കാത്തത്?. ഈ ഉത്തരവ് ആകാശത്ത് നിന്ന് പൊട്ടി വീണതാണോ? എസ്.പി മാരെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ല സെക്രട്ടറിമാരാണ്.

സർവകലാശാല അധ്യാപക നിയമനം സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് സംവരണം ചെയ്‌തിരിക്കുന്നു. അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർ തെരുവിൽ അലയുന്നു. സർവകലാശാല വിഷയത്തിലെ സുപ്രീം കോടതി വിധി യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ അടിവരയിട്ടു. സർക്കാറും സി.പി.എമ്മും കേരളത്തിലെ സർവകലാശാലകളെ നാഥനില്ലാ കളരി ആക്കുന്നു.

ഗവർണറും സർക്കാരും തമ്മിൽ ഒരു പോരും നടക്കുന്നില്ല. ഗവർണർ മുഖ്യമന്ത്രിക്കെതിരെ പ്രസിഡന്‍റിന് കത്തയച്ചിട്ട് എന്ത് കാര്യം? സ്വർണ്ണക്കടത്ത് കേസ്, വിലക്കയറ്റം, പൊലീസ് അതിക്രമം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണ് ഗവർണർ വിഷയം ഉയർത്തി സർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തലശ്ശേരി സംഭവത്തിലെ പ്രതിയെ വിട്ടത് എത് നേതാവിന്‍റെ ഓഫിസിൽ നിന്ന് വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.