ETV Bharat / state

പഠിക്കാന്‍ മൊബൈല്‍ കിട്ടി ബാറ്ററി ചാര്‍ജ്‌ ചെയ്യാന്‍ കറണ്ടില്ല; അംബികാ ഷാജിയും കുടുംബവും ഇന്നും ഇരുട്ടില്‍ - no electricity in house

മതിയായ രേഖകളില്ലെന്ന കാരണത്താല്‍ ഇവർക്ക് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല

ഓണ്‍ലൈന്‍ പഠന പദ്ധതി  മൊബൈല്‍ ഫോണ്‍  ബാറ്ററി റീചാര്‍ജ്ജ്  അംബികാ ഷാജിയും കുടുംബവും ഇന്നും ഇരുട്ടില്‍  online education  no electricity in house  kerala
അംബികാ ഷാജിയും കുടുംബവും ഇന്നും ഇരുട്ടില്‍
author img

By

Published : Jun 20, 2020, 9:53 AM IST

Updated : Jun 20, 2020, 1:10 PM IST

എറണാകുളം: അംബികാ ഷാജിയും കുടുംബവും ഇന്നും ഇരുട്ടിലാണ്. കൊവിഡ് രോഗഭീതിയിൽ നാടും ന​ഗരവും അടച്ചുപൂട്ടിയപ്പോൾ ജീവിതം വഴിമുട്ടിയ ഇവർ ഇപ്പോൾ സ്വന്തം മകളുടെ ഭാവിയെ ഓർത്ത് വിതുമ്പുകയാണ്. മതിയായ രേഖകളില്ലെന്ന കാരണത്താല്‍ ഇവർക്ക് ഇതുവരെ വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. മണ്ണെണ്ണ ലഭിക്കാത്തതിനാൽ ഡീസൽ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഇവരുടെ ഒമ്പതാം ക്ലാസുകാരിയായ ഏകമകളുടെ പഠനം. സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠന പദ്ധതി ആരംഭിച്ചതോടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ അയല്‍വീടുകളെ ആശ്രയിക്കണമെന്ന അവസ്ഥയാണ്. പെരുമ്പാവൂരില്‍ വെങ്ങോല പഞ്ചായത്തിലെ 12-ാം വാർഡിൽ വാരിക്കാട് താമസിയ്ക്കുന്ന അംബികാ ഷാജിക്കും കുടുംബത്തിനുമാണ് ഈ അവസ്ഥ. കറന്‍റ് വേണം, മകളെ പഠിപ്പിക്കണം അംബികയുടെ അഭ്യര്‍ഥന അധികാരികള്‍ കേള്‍ക്കണം. പത്ത് മീറ്റര്‍ ദൂരം മതി ഇവരുടെ വീട്ടില്‍ വെളിച്ചമെത്താന്‍. എന്നാല്‍ നിയമതടസങ്ങള്‍ നിരത്തി പഞ്ചായത്തും കെഎസ്‌ഇബി അധികൃതരും കണ്ണടയ്‌ക്കുകയാണ്.

പഠിക്കാന്‍ മൊബൈല്‍ കിട്ടി ബാറ്ററി ചാര്‍ജ്‌ ചെയ്യാന്‍ കറണ്ടില്ല; അംബികാ ഷാജിയും കുടുംബവും ഇന്നും ഇരുട്ടില്‍

Last Updated : Jun 20, 2020, 1:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.