ETV Bharat / state

യുഎപിഎ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ - kerala news

അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് സംഘടനയുമായി പരിചയപ്പെടുത്തിയത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

one more accused arrested in UAPA case  യുഎപിഎ കേസ്‌  യുഎപിഎ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ  എറണാകുളം വാർത്ത  കേരള വാർത്ത  kerala news  eranakulam news
യുഎപിഎ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ
author img

By

Published : Jan 22, 2021, 6:34 AM IST

എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.വയനാട് സ്വദേശി വിജിത് വിജയനെയാണ് കേസ് അന്വേഷിക്കുന്ന എൻഐഎ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ് . നേരത്തെ വിജിത്തിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതോടെ പന്തീരങ്കാവ് കേസിൽ അറസ്റ്റിലായരുടെ എണ്ണം മൂന്നായി.അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് സംഘടനയുമായി പരിചയപ്പെടുത്തിയത് വിജിത് ഉള്‍പ്പെടെയുള്ള സംഘമാണെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന്‌ എൻഐഎ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തേക്കും. നേരത്തെ അറസ്റ്റ് ചെയ്ത രണ്ട് പേർക്കും എൻഐഎ കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച ഹർജിയെ തുടർന്ന് താഹാ ഫസലിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാൽ അലൻ ശുഹൈബിന് എൻഐഎ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.