എറണാകുളം: നേര്യമംഗലം പാലത്തിൽ ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ മാമലകണ്ടം പഴമ്പള്ളിച്ചാല്‍ സ്വദേശി വറവുങ്കൽ പോൾസൺ (60) ആണ് മരിച്ചത്. മൂന്നാറിലേക്ക് പോകുകയായിരുന്ന ട്രാവലറും മാമലകണ്ടം പഴമ്പിള്ളിച്ചാലില്‍ നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തല കീഴായി മറിഞ്ഞു. ഇതുവഴിയെത്തിയ മറ്റ് യാത്രക്കാരാണ് പരിക്കേറ്റവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ കോതമംഗലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.