ETV Bharat / state

Ernakulam | മൂവാറ്റുപുഴയില്‍ വൃദ്ധയെ മരുമകൾ വെട്ടിക്കൊന്നു; പ്രതി പിടിയില്‍ - old woman was killed by daughter in law

മേക്കടമ്പ് സ്വദേശിനിയായ 85കാരിക്ക് തലയ്ക്കും കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്

അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊന്നു  Ernakulam old woman was killed by daughter in law  Muvattupuzha Ernakulam  old woman was killed by daughter in law
Ernakulam
author img

By

Published : Jul 10, 2023, 11:21 AM IST

Updated : Jul 10, 2023, 11:53 AM IST

എറണാകുളം: മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊന്നു. മേക്കടമ്പ് അമ്പല്ലൂർ ക്ഷേത്രത്തിന് സമീപം ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് അമ്മിണിയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകളായ പങ്കജത്തെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. വയോധികയുടെ തലയ്ക്കും കഴുത്തിലും ആഴത്തിൽ മുറിവേറ്റാണ് മരണം സംഭവിച്ചത്.

ഞായറാഴ്‌ച (ജൂലൈ ഒന്‍പത്) രാത്രി പത്തരയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അമ്മായിയമ്മയെ കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തി പ്രതിയായ പങ്കജം, സംഭവത്തെക്കുറിച്ച് അറിയിച്ചു. അമ്മിണിയുടെ മകനായ പ്രസാദ് രാത്രി സമയം തട്ടുകയിലെ ജോലിക്ക് പോയതായിരുന്നു. സംഭവസമയം, പ്രസാദിന്‍റെ ഭാര്യ പങ്കജവും അമ്മ അമ്മിണിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. വർഷങ്ങളായി മാനസിക വെല്ലുവിളിയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന ആളാണ് പങ്കജമെന്ന് പൊലീസ് പറയുന്നു.

കൊച്ചിയിലും ദാരുണ സംഭവം; വയോധികയെ മകന്‍ കൊന്നു: കൊച്ചിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നതിന്‍റെ ഞെട്ടൽ മാറുന്നതിന് മുന്‍പാണ് സമാനമായ സംഭവം ആവർത്തിക്കപ്പെട്ടത്. ചമ്പക്കര സ്വദേശിനി അച്ചാമ്മയെ മകൻ വിനോദ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചമ്പക്കരയിലെ ഫ്ലാറ്റില്‍വച്ച് മണിക്കൂറുകളോളം മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊല നടത്തിയത്. അടുത്തിടെ, ഇവരുടെ ഫ്ലാറ്റിൽ നിന്ന് ബഹളം കേട്ട പ്രദേശവാസികളും വാര്‍‌ഡ് കൗണ്‍സിലറും പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതോടെ സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് പ്രശ്‌നങ്ങൾ ഇല്ലെന്നും പരാതിയില്ലെന്നും അമ്മയും മകനും അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

വയോധികയുടെ നിലവിളികേട്ട് സമീപവാസികള്‍ ഉടന്‍ തന്നെ എത്തിയെങ്കിലും ഫ്ലാറ്റ് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ നാട്ടുകാർ വിവരം അറിയിക്കുകയും പൊലീസെത്തി കതക് തകര്‍ത്ത് അകത്തുകയറിപ്പോള്‍ മാരകമായി മുറിവേറ്റ നിലയില്‍ വയോധികയെ കണ്ടെത്തുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിയായ മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. കൊല്ലപ്പെട്ട അച്ചാമ്മയും മകനും മാത്രമായിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. വയോധികയുടെ മറ്റൊരു മകൾ വിദേശത്താണ്.

പ്രതിയെ പിടിച്ചത് അതിസാഹസികമായി: പലപ്പോഴായി യുവാവ് മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും ചികിത്സ തേടിയിരുന്നതായുമാണ് സമീപവാസികൾ നൽകുന്ന വിവരം. സംഭവ സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ അതിസാഹസികമായാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തുമ്പോൾ മാരാകമായി വേട്ടേറ്റ നിലയിൽ കിടക്കുന്ന അച്ചാമ്മയുടെ സമീപം കത്തിയുമായി നിലയുറപ്പിച്ച നിലയിലായിരുന്നു വിനോദ്.

കതക് തകർത്ത് പൊലീസ് അകത്ത് കടന്നതോടെ ഇയാൾ കൂടുതൽ അക്രമാസക്തനായി ജനൽ ചില്ലുകൾ തകർത്ത് പൊലീസിന് നേരെ എറിയുകയും ഗ്യാസ് സിലിണ്ടർ തുറന്നിടകയും ചെയ്‌തു. എന്നാൽ, പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. അതേസമയം, പൊലീസ് വേണ്ടരീതിയിൽ ഇടപ്പെട്ടിരുന്നുവെങ്കിൽ കൊലപാതകം തടയാമായിരുന്നു എന്ന വിമർശനമാണ് നാട്ടുകാർ ഉന്നയിച്ചത്. അഭിഭാഷകൻ കൂടിയായ മകൻ, മനസിക സമ്മർദത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.

READ MORE | Himachal Heavy Rain | കനത്ത മഴ: നദിക്ക് സമീപം നിർത്തിയിട്ട കാർ ഒഴുക്കിൽപ്പെട്ടു; പ്രളയമുന്നറിയിപ്പ് നല്‍കി അധികൃതര്‍

Last Updated : Jul 10, 2023, 11:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.