കൊച്ചി: സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. പെട്രോൾ വില 106.50 ആയി ഉയർന്നു. ഡീസൽ വില 102.03 ൽ എത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോൾ വില അഞ്ചു രൂപയും ഡീസൽ വില 6.64 രൂപയുമാണ് കൂടിയത്.
ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വലി കൂടിയതാണ് വില ഉയരാന്‍ കാരണം. എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് കേന്ദ്ര സർക്കാർ നിരവധി എണ്ണ കയറ്റുമതി രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും വിലയിൽ പെട്ടെന്നുള്ള ആശ്വാസത്തിന് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. നിരന്തരമായ വില വര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.
Also Read: മഴക്കെടുതിയിൽ നഷ്‌ടം 200 കോടി ; കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി
അതേസമയം അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് പ്രതിസന്ധി കൂട്ടുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം സൗദി അറേബ്യ, കുവൈത്ത്, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉര്‍ജ്ജ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്.