ETV Bharat / state

ജനുവരി 4 വരെ മറ്റപ്പള്ളി മലയില്‍ മണ്ണെടുക്കരുതെന്ന് ഹൈക്കോടതി - കേരള ഹൈക്കോടതി

Nooranad soil mining: പഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. മലയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം.

Nooranad soil mining  HC stay order in Nooranad mining  Nooranad mining HC statement  മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ്  വ്യവസായ വകുപ്പ് സെക്രട്ടറി  നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ്  കേരള ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍
Nooranad mining HC statement
author img

By ETV Bharat Kerala Team

Published : Dec 8, 2023, 3:37 PM IST

എറണാകുളം : നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി ജനുവരി നാല് വരെ സ്റ്റേ ചെയ്‌തു (HC stay order in Nooranad mining). പ‌ഞ്ചായത്ത് പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ ഡിവിഷൻ ബ‌െഞ്ചിന്‍റെതാണ് നടപടി. മണ്ണെടുപ്പിന് സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്‌തിട്ടുണ്ട്.

വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മലയിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു. കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണലെടുപ്പിന് അനുമതി നൽകിയത് എന്നതടക്കം വ്യക്തമാക്കിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം മാത്രമെ മണ്ണെടുപ്പിന് അനുമതി നൽകുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കൂ (Nooranad mining HC statement).

കേന്ദ്ര മാർഗരേഖ പാലിച്ചല്ല കുന്നിടിച്ച് മണ്ണെടുപ്പെന്ന് (Nooranad soil mining) ജില്ല കലക്‌ടർ നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടും ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. മണ്ണെടുപ്പിന് പൊലീസ് സുരക്ഷ നൽകാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കരാറുകാരൻ പൊലീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്യുകയാണുണ്ടായത്.

കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ തുടർന്ന് നാളുകളായി നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ആഴ്‌ച പൊലീസ് സുരക്ഷ സംബന്ധിച്ച് ഇടക്കാല ഉത്തരവ് നേടിയെടുത്ത് കരാറുകാരൻ കുന്നിടിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരത്തിലാണ് ഖനനത്തിനെതിരെ നാട്ടുകാര്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തുവന്നത്.

ലോറികള്‍ക്ക് പുറത്തേക്ക് പോകേണ്ടിയിരുന്ന മൂന്ന് വഴികളും പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സംഭവത്തിന് മുന്‍പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ ഇടപെട്ട് പല പ്രാവശ്യം മണ്ണെടുപ്പ് തടഞ്ഞിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.

Read More : മറ്റപ്പള്ളിയില്‍ വീണ്ടും കുന്നിടിച്ച് മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

പ്രതിഷേധം ശക്തമായതിന് പിന്നാലെ നവംബര്‍ 13ന് മണ്ണെടുപ്പ് നിര്‍ത്തിവച്ചു. കൃഷിമന്ത്രി പി പ്രസാദ് വിഷയത്തില്‍ ഇടപെട്ട് സര്‍വ കക്ഷി യോഗം വിളിച്ചിരുന്നു. പിന്നാലെ ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. മണ്ണെടുക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന നിര്‍ദേശം മന്ത്രി പി പ്രസാദ് കരാറുകാരന് നല്‍കിയിരുന്നു.

എന്നാല്‍, ഇത് ലംഘിച്ചാണ് കരാറുകാരന് വീണ്ടും മേഖലയില്‍ നിന്നും മണ്ണെടുക്കല്‍ നടപടി പുനരാരംഭിച്ചത്. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചുനിരപ്പാക്കി കോടികള്‍ സമ്പാദിക്കുക എന്നതാണ് കോണ്‍ട്രാക്‌ടറുടെ ലക്ഷ്യം എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രദേശത്ത് നിന്നും കൂടുതല്‍ മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്നും അത് തടയുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രതിഷേധക്കാര്‍ അറിയിക്കുകയുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.