എറണാകുളം: ശുചീകരണമില്ലാത്തതിനെ തുടര്‍ന്ന് കാടുകയറി വാറ്റുപുഴ വാലി ജലേസേചന പദ്ധതിയുടെ ബ്രാഞ്ച് കനാലുകൾ. മൂവാറ്റുപുഴ വാലി ജലേസേചന പദ്ധതിയുടെ വലതുകര കനാലിന്‍റെ ഡിസ്റ്റിബ്യൂട്ടറി കനാലുകളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ കാടുകയറിയത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വരുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട്, വാരപ്പെട്ടി, പല്ലരിമംഗലം പഞ്ചായത്തുകളിലൂടെയാണ് കനാലുകൾ കടന്നുപോകുന്നത്.
കനാലുകള്‍ ശുചീകരിക്കാനോ കാടുകൾ വെട്ടിമാറ്റാനോ തയ്യാറാകാതെ അധികൃതര്‍
കനാൽ കടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് ജല ലഭ്യത ഉറപ്പു വരുത്തുന്നതാണ് മൂവാറ്റുപുഴ വാലി ജലേസേചന പദ്ധതിയുടെ കനാലുകൾ. വേനൽ കാലത്ത് കനാലിലൂടെ വെള്ളം എത്തുന്നതിനാൽ ജനങ്ങൾക്ക് കുളിക്കുവാനും മറ്റ് ആവശ്യങ്ങൾക്കും ജലക്ഷാമം നേരിട്ടിരുന്നില്ല. വാരപ്പെട്ടി പല്ലാരിമംഗലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഡിസ്റ്റിബ്യൂട്ടറി കനാലുകൾ ശരിയായി ശുചീകരിക്കുന്നതിനോ കാടുകൾ വെട്ടിമാറ്റുന്നതിനോ അധികൃതർ തയ്യാറാകുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
കാടുപിടിയ്ക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം
രണ്ട് വർഷമായി കനാലുകൾ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലായിട്ട്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുകൾ വെട്ടി തെളിയ്ക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വേനൽ കാലത്തിന് മുന്നേ കനാലിന്‍റെ ഇരു വശങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനും കനാൽ ശുചീകരണം നടത്തുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.
ALSO READ: പൊലീസിനെതിരായ ആക്രമണം: കഞ്ചാവ് മാഫിയ സംഘത്തിലെ മുഖ്യപ്രതി അടക്കം 11 പേര്‍ പിടിയില്‍