ETV Bharat / state

മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും - ഹൈക്കോടതി

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഉത്തരവ്.

ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും
author img

By

Published : Feb 22, 2019, 10:57 AM IST

കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. മുൻകൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും ഹൈക്കോടതിയില്‍ ഹാജരാകും.

ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. പെട്ടെന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനുണ്ടായ സാഹചര്യം ഹൈക്കോടതിയില്‍ വിശദീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാൻ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നു നേരിട്ട് ഹാജരാകും. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും ഹൈക്കോടതിയില്‍ ഹാജരാകും. 

ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലാണ് കോടതിയലക്ഷ്യനടപടിക്കിടയാക്കിയത്. പെട്ടെന്ന് ഹര്‍ത്താല്‍ നടത്താനിടയായ സാഹചര്യം ഹൈക്കോടതിയില്‍ വിശദീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.