ETV Bharat / state

കൊവിഡ് ഭീതിയിൽ നേര്യമംഗലം;അടിയന്തര യോഗം ചേർന്നു

നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആന്‍റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേർന്നത്.

author img

By

Published : Jul 11, 2020, 5:04 PM IST

എറണാകുളം  നേര്യമംഗലം  ആന്‍റണി ജോൺ എംഎൽഎ  Anthony John MLA  Neryamangalam  Neryamangalam covid
കൊവിഡ് ഭീതിയിൽ നേര്യമംഗലം;അടിയന്തിര യോഗം ചേർന്നു

എറണാകുളം: നേര്യമംഗലത്ത് അടിയന്തിര യോഗം ചേർന്നു. നേര്യമംഗലം വില്ലേജിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ആന്‍റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിലാണ് അടിയന്തിര യോഗം ചേർന്നത്. ആലുവ കീഴ്മാട് പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. നേര്യമംഗലത്ത് ഉണ്ടായിട്ടുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർഥിച്ചു.

കൊവിഡ് ഭീതിയിൽ നേര്യമംഗലം;അടിയന്തര യോഗം ചേർന്നു

നേര്യമംഗലം വില്ലേജിലെ കടകൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുള്ളു. കടകളിൽ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ മുഴുവൻ കടകളിലും സൂക്ഷിക്കുക, എല്ലാ കടകളിലും സാനിറ്റൈസർ കരുതുകയും മാസ്ക്, സാമൂഹ്യ അകലം എന്നിവ കർശനമായും പാലിച്ചുകൊണ്ട് കടകളിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കുക, പൊലീസ്-ആരോഗ്യ വകുപ്പുകളുടെ പരിശോധന കർശനമാക്കുക, വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശങ്ങൾ നൽകുക, എറ്റിഎം കൗണ്ടറുകളിൽ സാനിറ്റൈസർ സൗകര്യം ഏർപ്പെടുത്തുക, നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളികളുടെ എണ്ണം ക്രമീകരിച്ച് പരിമിതപ്പെടുത്തുക, ഫയർ ഫോഴ്സിന്റെ സഹായത്തോടെ പ്രദേശത്തെ അണു നശീകരണം ഏർപ്പെടുത്തുക, നേര്യമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ മറ്റ് രോഗികളുമായി സമ്പർക്കം ഉണ്ടാകാത്ത തരത്തിൽ പനി രോഗികൾക്കായി പ്രത്യേക ക്ലിനിക്ക് ഏർപ്പെടുത്തുവാനും കൊവിഡുമായി ബന്ധപ്പെട്ടെടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചും വില്ലേജിലുടനീളം മൈക്ക് അനൗൺസ്മെന്റ് നടത്തുവാനും യോഗത്തിൽ തീരുമാനമായി.

വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് എംഎൽഎ പറഞ്ഞു. നേര്യമംഗലം വില്ലേജിൽ കൊവിഡ് 19 കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും യോഗ തീരുമാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങളും കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും എംഎൽഎ അഭ്യർഥിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.