ETV Bharat / state

പീരുമേട് കസ്റ്റഡി മരണം: മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം - കസ്റ്റഡി മര്‍ദനം

അവശ നിലയിലായിരുന്ന പ്രതിയെ ആരോഗ്യ പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് പകരം റിമാന്‍ഡ് ചെയ്തത് എന്തിനായിരുന്നു എന്ന് ഹൈക്കോടതി.

പീരുമേട് കസ്റ്റഡി മരണം
author img

By

Published : Jul 1, 2019, 1:50 PM IST

കൊച്ചി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്‌കുമാര്‍ മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അവശനിലയിലായിരുന്ന പ്രതിയെ ആരോഗ്യ പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം റിമാന്‍ഡ് ചെയ്തത് എന്തിനായിരുന്നു എന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി രജിസ്ട്രാര്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റമാണ് ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ ആരോഗ്യപരമായി അവശനായിരുന്നുവെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഹൈക്കോടതി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നെടുങ്കണ്ടം പൊലീസ് രാജ്‌കുമാറിനെ നെടുങ്കണ്ടം കോടതിയിലാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഇദ്ദേഹത്തെ ഹാജരാക്കിയത്. ഇടുക്കി മജിസ്‌ട്രേറ്റ് രശ്‌മി രവീന്ദ്രനാണ് രാജ്‌കുമാറിനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മര്‍ദനമേറ്റ് അവശനിലയിലായ രാജ്‌കുമാറിനെ പൊലീസ് വാഹനത്തിന് സമീപമെത്തിയാണ് ഇവര്‍ കണ്ടത്. എന്നിട്ടും ആശുപത്രിയിലേക്ക് അയക്കുന്നതിന് പകരം ജയിലിലേക്ക് അയച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മജിസ്‌ട്രേറ്റിന്‍റെ ഭാഗം കേട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദനമുണ്ടായതിന്‍റെ സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചാണ് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. രാജ്കുമാറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ 14 മുറിവുകളും ഏഴ് ചതവുകളുമുണ്ട്. നാല് വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഇദ്ദേഹം ഉരുട്ടലിന് വിധേയമായെന്നത് ശരിവക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആകെ 22 പരിക്കുകളുണ്ട്. തുടയിലും കാല്‍വണ്ണയിലും ചതവുകളും മുറിവുകളുമേറ്റിട്ടുണ്ട്. കാല്‍ വിരലുകളിലും കാല്‍പാദത്തിലും കൈകളിലും കീഴ്‌ചുണ്ടിലും മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Intro:Body:പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അവശ നിലയിലായിരുന്ന പ്രതിയെ ആരോഗ്യ പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് നിര്‍ദേശിക്കുന്നതിനു പകരം റിമാന്‍ഡ് ചെയ്തത് എന്തിനായിരുന്നു എന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് അടിയന്തിര അന്വേഷണ റിപ്പോര്‍ട്ട് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റമാണ് ഇടുക്കി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാഗത്തുനിന്നുമുണ്ടായത് എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ ആരോഗ്യപരമായി അവശനായിരുന്നുവെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഹൈക്കോടതി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായിരുന്നതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇദ്ദേഹത്തെ ഹാജരാക്കിയത്. ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രനാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മര്‍ദനമേറ്റ് അവശനിലയിലായ രാജ്കുമാറിനെ പൊലീസ് വാഹനത്തിനു സമീപമെത്തിയാണ് ഇവര്‍ കണ്ടത്. എന്നിട്ടും ആശുപത്രിയിലേക്ക് അയയ്ക്കുന്നതിനു പകരം ജയിലിലേയ്ക്ക് അയച്ചതാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തിനു കാരണം.

മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിമാന്‍ഡിലിരിക്കെ മരിച്ച രാജ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദനമുണ്ടായതിന്റെ സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചാണ് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

രാജ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരം ശരീരത്തില്‍ 14 മുറിവുകളും 7 ചതവുകളുമുണ്ട്. നാല് വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഇദ്ദേഹം ഉരുട്ടലിനു വിധേയമായെന്നതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ ആകെ 22 പരുക്കുകളുണ്ട്. തുടയിലും കാല്‍വണ്ണയിലും ചതവുകളും മുറിവുകളുമേറ്റിട്ടുണ്ട്. കാല്‍ വിരലുകളിലും കാല്‍പാദത്തിലും കൈകളിലും കീഴ്ചുണ്ടിലും മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ETV Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.