ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാർക്ക് ജാമ്യം - ഹൈക്കോടതി

സിജെഎം കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് പ്രതികളായ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Nedumkandam custody death;  high court  cjm court ernakulam  നെടുങ്കണ്ടം കസ്റ്റഡി മരണം  ഹൈക്കോടതി  എറണാകുളം സിജെഎം കോടതി
നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പൊലീസുകാരെ ഉടന്‍ വിടയക്കമെന്ന് ഹൈക്കോടതി
author img

By

Published : Feb 20, 2020, 4:46 PM IST

കൊച്ചി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ രാജ്‌കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ പൊലീസുകാര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊലീസുകാരെ എത്രയും വേഗം വിട്ടയക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ബി.സുധീന്ദ്രകുമാറാണ് കേസ് പരിഗണിച്ചത്.

ജാമ്യ ഉത്തരവ് ചോദ്യം ചെയ്യാതെ പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സി.ബി.ഐ. മേല്‍ കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റു ചെയ്ത കേസിലെ പ്രതികളായ നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്.ഐ ഇടുക്കി ഉടുമ്പന്‍ചോല കരുണാപുരം നവമി വീട്ടില്‍ സി.ബി.റജിമോന്‍ (48), സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്.നിയാസ് (33), നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്‍റണി (42), ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊക്കല്‍ വീട്ടില്‍ കെ.എം.ജയിംസ് (52), സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ.ജോര്‍ജ് (31), അസി.സബ് ഇന്‍സ്‌പെക്ടര്‍ ഇടുക്കി കൊത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി.വര്‍ഗീസ് (54) എന്നിവരെ എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ സാബുവിന്‍റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയ ഉത്തരവ് പരിഗണിച്ചാണ് എറണാകുളം സി.ജെ.എം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ക്കെതിരെയുള്ള ജാമ്യം റദ്ദാക്കിയിട്ടില്ലെന്നും ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നു മാത്രം സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ വിവരം ബോധ്യപ്പെട്ട സി.ജെ.എം.കോടതിയും പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് ജാമ്യ ഉത്തരവ് പിന്‍വലിച്ച് ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നലെ വിശദമായ വാദം കേട്ടതിനുശേഷം ഇന്ന് രാവിലെ അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തള്ളുകയായിരുന്നു. തുടര്‍ണാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.