എറണാകുളം : എന്‍ ഡി എ (NDA) സംസ്ഥാന നേതൃയോഗം എറണാകുളത്ത് പുരോഗമിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചര്‍ച്ചയാണ് ദേശീയ ജനാധിപത്യ സഖ്യം (National Democratic Alliance) സംസ്ഥാന നേതൃയോഗത്തിന്‍റെ പ്രധാന അജണ്ട. സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള പ്രാഥമിക വിഷയങ്ങളിലെ ചര്‍ച്ചകളാണ് ഇന്ന് (ഒക്ടോബര്‍ 16) നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ (K Surendran About NDA State leadership Meeting) വ്യക്തമാക്കി.
കേന്ദ്ര നേതൃത്വത്തിന്‍റേതായിരിക്കും തുടര്‍ന്നുള്ള തീരുമാനങ്ങള്‍. ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്നത് കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തീരുമാനിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ബി ജെ പി (BJP), ബി ഡി ജെ എസ് (BDJS) പാര്‍ട്ടികള്‍ എവിടെയെല്ലാം മത്സരിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയുമായി (Thushar Vellappally) വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൃശൂര്‍ ബി ഡി ജെ എസിന് വിട്ടുനല്‍കുമോ എന്നത് ഈ ഘട്ടത്തില്‍ സാങ്കല്‍പ്പിക ചോദ്യമാണ് (NDA Kerala Meeting).
ഘടക കക്ഷികള്‍ക്കെല്ലാം അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് അധികാരമുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളൊന്നും ഉണ്ടാകില്ല. എല്‍ ഡി എഫ് (LDF), യു ഡി എഫ് (UDF) മുന്നണികള്‍ സ്വീകരിക്കുന്നത് പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഹമാസിനെ വെള്ളപൂശുന്ന നിലപാടാണ് എല്‍ഡിഎഫിനും യുഡിഎഫിനും ഉള്ളത്. രാജ്യാന്തര തീവ്രവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രകടനങ്ങളിൽ ജന പ്രതിനിധികളും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുമാണ് പങ്കെടുക്കുന്നത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തവർ തീവ്രവാദ സംഘടനയായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്നു.
വര്‍ഗീയ ധ്രുവീകരണത്തിനുള്ള തീവ്രമായ ശ്രമമാണ് നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ശ്രമങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി, ജനാധിപത്യ രാഷ്‌ട്രീയ സഭ (Janadhipathya Rashtriya Sabha), എല്‍ജെപി (LJP) പ്രതിനിധികള്‍ എന്നിവരാണ് എന്‍ഡിഎ സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്. ഇതേ യോഗത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരായ (Karuvannor Bank Fraud Issue) എന്‍ഡിഎയുടെ സമരപരിപാടികളും ചര്‍ച്ചയാകുന്നുണ്ട്.