ETV Bharat / state

കപ്പലിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ സംഭവം; പ്രതി ശ്രീനീഷിനെ കസ്റ്റഡിയില്‍ വിട്ടു

Ships Secrets Leak case: നാവിക സേന കപ്പലിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍. 2 ദിവസമാണ് കസ്റ്റഡി കാലാവധി. രാജ്യസുരക്ഷയെ സംബന്ധിച്ച് വ്യക്തത വരാനാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.

Cochin Shipyard Case  എറണാകുളം എസിജെഎം കോടതി  കപ്പല്‍ രഹസ്യം ചോര്‍ത്തി  Navy ship Secret Leak
Cochin Navy Ship Case; Accused Sreenish Pookodan On Custody For Two Days
author img

By ETV Bharat Kerala Team

Published : Dec 27, 2023, 9:35 PM IST

എറണാകുളം: കൊച്ചി കപ്പൽ ശാലയിൽ നാവിക സേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ രഹസ്യങ്ങൾ ചോർത്തിയ കേസില്‍ പ്രതിയായ ശ്രീനീഷ്‌ പൂക്കോടനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസമാണ് കസ്റ്റഡി കാലാവധി. എറണാകുളത്തെ എസിജെഎം കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

കപ്പല്‍ നിര്‍മാണ ശാലയിലെ കരാര്‍ ജീവനക്കാരനായ മലപ്പുറം സ്വദേശിയാണ് ശ്രീനീഷ്‌ പൂക്കോടന്‍. പ്രതിയായ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്‌താൽ മാത്രമെ രാജ്യസുരക്ഷയെ ഉൾപ്പടെ ബാധിക്കുന്ന ഈ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് പൊലീസ് അപേക്ഷ സ്വീകരിച്ച കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. കൂടുതൽ പേർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷണം നടത്തുകയാണ് (Ships Secrets Leak case).

കപ്പൽ ശാല നൽകിയ പരാതിയിലായിരുന്നു പ്രതിയെ അറസ്റ്റു ചെയ്‌തത്. പ്രതി പകർത്തിയ ദൃശ്യങ്ങൾ എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്ക്‌ കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മാർച്ച്‌ മുതൽ ഡിസംബർ 19 വരെയുള്ള കാലയളവിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.

ഇന്‍റലിജൻസ്‌ ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തര സുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഔദ്യോഗിക രഹസ്യങ്ങൾ കൈമാറിയെന്ന്‌ കപ്പൽ ശാലയിലെ സെക്യൂരിറ്റി ഓഫിസർ പൊലീസിൽ പരാതി നൽകിയിരുന്നു (Navy Ships Secrets Leaking case).

കപ്പൽ ശാലയിൽ നിന്നും കസ്‌റ്റഡിയിലെടുത്ത ശ്രീനീഷിനെ സൗത്ത്‌ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫേസ് ബുക്ക്‌ വഴിയാണ്‌ ഏഞ്ചൽ പായലിനെ ശ്രീനിഷ്‌ പരിചയപ്പെട്ടത്‌. ഇവരുടെ നിർദേശ പ്രകാരമാണ്‌ ചിത്രങ്ങളെടുത്ത്‌ അയച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

സമൂഹ മാധ്യമ അക്കൗണ്ട്‌, ഫോൺ കോളുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. വളരെ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള ചാരപ്രവർത്തനം നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

ഔദോഗിക രഹസ്യം ചോർത്തിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതിക്കെതിരെ ആരോപിക്കുന്നത്. നാവിക സേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ തന്ത്ര പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നും
തുടർന്ന് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചുവെന്നുമാണ് ആരോപണം. കപ്പൽ ശാലയിൽ കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്‌തു വരികയായിരുന്നു പ്രതിയായ മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടൻ.

പ്രതിക്കെതിരെ നാവിക സേനയുടെ നിർമാണത്തിലുള്ള കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രമെടുക്കൽ, പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന.

നേരത്തെ ഐഎൻഎസ് വിക്രാന്തിന്‍റെ നിർമാണ വേളയിൽ കപ്പലിൽ കരാർ തൊഴിലാളികൾ നടത്തിയ മോഷണത്തെ തുടർന്ന് എൻഐഎ ഉൾപ്പടെ അന്വേഷിച്ചിരുന്നു. എന്നാൽ പ്രതികളുടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള മോഷണമാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഈ കേസിലും കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കാനും സാധ്യതയുണ്ട്.

also read: നാവികസേന കപ്പലിന്‍റെ രഹസ്യങ്ങള്‍ ചോര്‍ത്തല്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.