കൊച്ചി: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയത്തിലേക്കുള്ള കപ്പൽ ഇന്ത്യൻ നേവി സംസ്ഥാന സർക്കാരിന് കൈമാറി. ജനുവരി 28ന് സേവനം അവസാനിപ്പിച്ച സൂപ്പർ ദ്വോര എംകെ II ക്ലാസ് വിഭാഗത്തിൽപ്പെട്ട ഇൻ ഫാക് ടി-81 കപ്പലാണ് വൈസ് അഡ്‌മിറൽ എകെ ചൗള സംസ്ഥാനത്തിന് കൈമാറിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക്ക് മുഖ്യ അതിഥിയായി. 1999 ജൂണ്‍ അഞ്ചിന് സേനയുടെ ഭാഗമായ ഈ അതിവേഗ ആക്രമണക്കപ്പൽ കഴിഞ്ഞ വർഷം വരെ സേനയുടെ ഭാഗമായിരുന്നു. നിരീക്ഷണം, തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, പാരാ ജമ്പിങ്, ഡക്ക് ഡ്രോപ്പിങ് തുടങ്ങിയ ആവശ്യങ്ങൾക്കാണ് സേന ഈ കപ്പൽ ഉപയോഗിച്ചിരുന്നത്.