എറണാകുളം: കൊച്ചി നാവിക അക്കാദമിയുടെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ആന്‍ഡ് ട്രെയിനിംഗ് ടെക്നോളജിയുടെ (എൻഐഇടിടി) സുവർണ ജൂബിലി ആഘോഷം നടന്നു. സുവർണ ജൂബിലിയോടനുബന്ധിച്ച് നാവികസേന ആസ്ഥാനത്ത് തിങ്കളാഴ്ച്ച (ജൂലൈ 26) നടന്ന പരിപാടിയില്‍ ആധുനിക വിദ്യാഭ്യാസ സാങ്കേതിക ലാബ് ഉദ്ഘാടനം ചെയ്തു.
സതേൺ നേവൽ കമാൻഡ് ഓഫീസർ ചീഫ് വൈസ് അഡ്‌മിറൽ എകെ ചൗളയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇമ്മേഴ്‌സീവ് ടെക്നോളജീസ് ഹെഡ്‌സെറ്റുകളും 3 ഡി ട്രെയിനിംഗ് എയ്‌ഡുകളും ഗാഡ്‌ജെറ്റുകളും അടങ്ങിയ അത്യാധുനിക ലാബാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ചടങ്ങിനിടെ, 'ലേണിംഗ് ലോഞ്ച്' ന്‍റെ എട്ടാം പതിപ്പായ - എൻഐഇടിടിയുടെ ബിനാലെ ട്രെയിനിംഗ് ജേണലും പുറത്തിറക്കി.
also read:'കര്‍ണാടക മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും'; ഒഴിഞ്ഞുമാറി അരുൺ സിങ്ങ്
നിലവിൽ എൻഐഇടിടി ഇന്ത്യൻ കര, വ്യോമ തീരസംരക്ഷണ സേനകളെയും സൗഹൃദ വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുകയും ഗുണനിലവാരമുള്ള പരിശീലന സിനിമകൾ നിർമിക്കുകയും ഇന്ത്യൻ നേവി കപ്പലുകൾക്കായി മീഡിയ ഇന്‍ട്രാക്ഷൻ വർക്ക് ഷോപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. 1998 ഓഗസ്റ്റിൽ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നേവി പരിശീലന യൂണിറ്റാണിത്.