ETV Bharat / state

ദേശീയപാത വികസനം - രൂപരേഖ തര്‍ക്കം; അപ്പീല്‍ ഡിവിഷൻ ബഞ്ച് ഫയലില്‍ സ്വീകരിച്ചു

രണ്ടു മുസ്‌ലിം പള്ളികളും ഒരു ക്ഷേത്രവും നഷ്‌ടമാകുമെന്നതിനാൽ നിലവിലുണ്ടായിരുന്ന അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തേ തള്ളിയിരുന്നു.

NATIONAL HIGHWAY DEVELOPMENT  ദേശീയപാത വികസനം  ആരാധനാലയങ്ങൾക്കായി അലൈൻമെന്‍റ് മാറ്റിയെന്ന് ആരോപണം  അലൈൻമെന്‍റ് മാറ്റിയെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു  ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
ഹൈക്കോടതി
author img

By

Published : Aug 4, 2021, 4:35 PM IST

എറണാകുളം: ദേശീയപാത വികസനത്തിന്‍റെ രൂപരേഖ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. കൊല്ലം ഉമയനല്ലൂരിലെ ദേശീയപാത വികസനത്തിന്‍റെ രൂപരേഖയിൽ മാറ്റം വരുത്തിയെന്ന ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്. നിലവിലെ നിർമാണ പുരോഗതി അറിയിക്കാൻ ദേശീയപാത അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

READ MORE ദേശിയപാത വികസനം അനിവാര്യം; "ദൈവം രക്ഷിക്കുമെന്ന" പരാമർശവുമായി ഹൈക്കോടതി

ആരാധനാലയങ്ങൾക്ക് വേണ്ടി രൂപരേഖ മാറ്റാൻ പാടില്ലന്ന് സിംഗിൾ ബെഞ്ച് കണ്ടെത്തിയതെങ്കിലും, വികസ രൂപരേഖ മാറ്റിയ തീരുമാനത്തെ ശരിവെക്കുകയാണ് സിംഗിൾ ബെഞ്ച് ചെയ്തതെന്ന് ഹർജിയില്‍ അരോപിക്കുന്നു. ആരാധനാലയങ്ങളെ സംരക്ഷിക്കാനുള്ള രൂപരേഖ മാറ്റത്തിലൂടെ പ്രദേശത്ത് കൂടുതൽ വളവ് ഉണ്ടാകുകയാണ്. ഇത്തരം ന്യൂനതകൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാന സർക്കാരും നാഷണൽ ഹൈവേ അധികാരികളും ഇത് പരിഗണിച്ചില്ല എന്നും അപ്പീലിൽ ചൂണ്ടികാണിക്കുന്നു.

ALSO READ 'എംഎസ്എസി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താം', മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി

രണ്ടു മുസ്‌ലീം പള്ളികളും ഒരു ക്ഷേത്രവും നഷ്‌ടമാകുമെന്നതിനാൽ നിലവിലുണ്ടായിരുന്ന രൂപരേഖയിൽ മാറ്റം വരുത്തിയെന്ന് ആരോപിച്ച് പരിസരവാസികള്‍ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി നേരത്തെ തള്ളിയത്.വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചു നീക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാമർശം ഈ കേസിലെ ഉത്തരവിൽ ആയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.