ETV Bharat / state

'നടികര്‍ തിലക'ത്തിന്‍റെ ഓഡിയോ റൈറ്റ് തിങ്ക് മ്യൂസികിന്; വിറ്റുപോയത് ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകയ്‌ക്ക്

author img

By ETV Bharat Kerala Team

Published : Nov 7, 2023, 7:58 PM IST

Nadikar Thilakam film audio rights : 'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലാ'യി ടൊവിനോ എത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ തുകയ്‌ക്കാണ് നടികർ തിലകത്തിന്‍റെ ഓഡിയോ റൈറ്റ് വിറ്റുപോയത്.

Nadikar Thilakam film the audio rights amount  think music  nadikar thilakam movie  tovino thomas soubin shahir  tovino thomas nadikar thilakam updates  Nadikar Thilakam audio rights  ടൊവിനോ തോമസ്  ടൊവിനോ തോമസ് സൗബിൻ ഷാഹിർ  നടികർ തിലകം  തിങ്ക് മ്യൂസിക്  മൈത്രി മൂവി മെക്കേഴ്‌സ്  നടികർ തിലകം ഏറ്റവും പുതിയ വാർത്തകൾ
Nadikar Thilakam

എറണാകുളം: ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്ന് ഗോഡ്‌സ്‌പീടിന്‍റെ ബാനറിലാണ് നിര്‍മിക്കുന്നത്. പുഷ്‌പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.

ഇത് ആദ്യമായാണ് മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്‍റെ ഭാഗമാകുന്നത്. ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ് വൻ തുകക്കാണ് കരസ്ഥമാക്കിയിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകയ്‌ക്കാണ് ഓഡിയോ റൈറ്റ് വിറ്റുപോയിരിക്കുന്നത്.

ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ്. വിവിധ ലൊക്കേഷനുകളിലായി 120 ദിവസത്തോളം ചിത്രീകരണം നീളുന്ന സിനിമയുടെ ബജറ്റ് 40 കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുതൽമുടക്ക് വരുന്ന ചിത്രം കൂടിയാണ് ഇത്.

കൊച്ചിയിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ്, കൊച്ചി, ദുബായ്, കാശ്‌മീർ എന്നിവിടങ്ങളിലായിട്ടാണ് നടികർ തിലകത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. 'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ഏഴ്, എട്ട് വർഷക്കാലമായി അഭിനയമേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്‍റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇത് തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ സൗബിന്‍ ഷാഹിറും അവതരിപ്പിക്കുന്നു.

ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, നന്ദകുമാർ, ഖാലീദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവർക്കൊപ്പം ഭാവനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്‍റെ തിരക്കഥ സുവിന്‍ എസ് സോമശേഖരന്‍റെതാണ്. ആല്‍ബിയാണ് ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പിആർഒ- ശബരി.

Also read: Nadikar Thilakam :ടൊവിനോയുടെ 'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.