ETV Bharat / state

സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സര്‍ക്കാരിന്‍റെ  പ്രതിപുരുഷന്മാരായിട്ടാണ് പൊലീസിനെ പൊതുജനം കാണുന്നത്. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. പൊലീസിന്‍റെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി.

കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍
author img

By

Published : Feb 17, 2019, 9:23 PM IST

ശബരിമല വിഷയത്തില്‍ ആരോപണങ്ങള്‍ വേട്ടയാടിയിട്ടും, തീര്‍ഥാടകര്‍ക്ക് മികച്ച സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിനെ ജനങ്ങള്‍ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷൻ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ ഭരണം വിലയിരുത്തുന്നത് പൊലീസിന്‍റെ കൂടി മികവ് പരിഗണിച്ചാണ്. സര്‍ക്കാരിന്‍റെ പ്രതിപുരുഷന്മാരായിട്ടാണ് പൊലീസിനെ പൊതുജനം കാണുന്നത്. പൊലീസിൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. പൊലീസിന്‍റെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നുവെന്ന് ഓർമ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍
undefined

കളമശ്ശേരിയിലെ പൊലീസ് സ്റ്റേഷൻ കൂടാതെ പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പൻചോല, കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂർ, കാസർഗോഡ് ജില്ലയിലെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, വയനാട്ടിലെ കോണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി,തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറനല്ലൂർ എന്നീ പൊലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിര്‍വഹിച്ചു.

വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് പുതിയ പൊലീസ് സ്റ്റേഷന്‍റെ താക്കോൽ കൈമാറി.

Intro:ചിലരിൽ നിന്ന് പഴി കേൾക്കേണ്ടി വന്നെങ്കിലും ശബരിമല തീർത്ഥാടകർക്ക് മികവുറ്റ സുരക്ഷാ പൊലീസ് ഒരുക്കിയെന്ന് നാട് അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:ചിലരിൽ നിന്നും പഴി കേൾക്കേണ്ടി വന്നെങ്കിലും ശബരിമല തീർത്ഥാടകർക്ക് സുരക്ഷയൊരുക്കാൻ പോലീസിന് കഴിഞ്ഞുവെന്ന് നാട് അംഗീകരിച്ചു. സർക്കാരിൻറെ ഭരണം വിലയിരുത്തുന്നത് പൊലീസിന്റെ കൂടി മികവ് പരിഗണിച്ചാണ്. സർക്കാരിൻറെ പ്രതിപുരുഷന്മാർ ആയാണ് പൊതുജനം പൊലീസിനെ കാണുന്നത്. സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Byte

പോലീസിൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. പോലീസിനെ പ്രവർത്തനം 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നു എന്ന ഓർമ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കളമശ്ശേരിയിലെ പോലീസ് സ്റ്റേഷൻ കൂടാതെ പത്തനംതിട്ടജില്ലയിലെ ഇലവുംതിട്ട, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ, കാസർകോട് ജില്ലയിലെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറൽ ജില്ലയിലെ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, വയനാട് ജില്ലയിലെ കോണിച്ചിറ ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സ്, കണ്ണൂർ ജില്ലയിലെ ഡിഎൻഎ ലബോറട്ടറി, തിരുവനന്തപുരം റൂറൽ ജില്ലയിലെ മാറനല്ലൂർ എന്നീ പോലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നടത്തി.

hold visuals

വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ പോലീസ് സ്റ്റേഷന്റെ താക്കോൽ കൈമാറി.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.