ETV Bharat / state

muvattupuzha accident | മൂവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവം; പ്രതി ആൻസൺ റിമാന്‍ഡില്‍

മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തത്

muvattupuzha accident  muvattupuzha  muvattupuzha bike accident  accused on remand  anson  namitha death  over speed  മൂവാറ്റുപുഴ  ബൈക്ക് ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവം  ആൻസൺ  ആൻസൺ റിമാന്‍റില്‍  മൂവാറ്റുപുഴ  മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി  നമിത  ആര്‍ നമിത
muvattupuzha accident | മൂവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ച സംഭവം; പ്രതി ആൻസൺ റിമാന്‍റില്‍
author img

By

Published : Aug 2, 2023, 7:04 PM IST

എറണാകുളം: മൂവാറ്റുപുഴയിൽ അമിതവേഗതയിലോടിച്ച ബൈക്ക് ഇടിച്ചു കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റിമാന്‍ഡില്‍. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനും കോടതി നിർദേശം നൽകി.

അമിത വേഗതയിൽ ഇരുചക്ര വാഹനമോടിച്ചാൽ അപകടം സംഭവിക്കാമെന്ന് അറിയാവുന്ന പ്രതി, മുപ്പത് കിലോമീറ്റർ വേഗത നിശ്ചയിച്ച റോഡില്‍ അമിത വേഗതയിൽ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആൻസണെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തതോടെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. വൈദ്യ പരിശോധന പൂർത്തിയാക്കിയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

പ്രതി സ്ഥിരമായി അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുന്നയാള്‍: മനഃപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് പ്രതിക്കെതിതിരെ കേസെടുത്തതെങ്കിലും അപകടത്തിൽ പരിക്കേറ്റത്തതിനാൽ പൊലീസ് നിരീക്ഷണത്തിൽ ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതക ശ്രമം, ലഹരിയുപയോഗമുള്‍പ്പെടെ പതിനൊന്ന് കേസുകള്‍ നിലവിലുണ്ടന്ന് പൊലീസ് അറിയിച്ചു. സ്ഥിരമായി അമിത വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നയാളാണ് ആൻസൺ എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

പ്രതി ആന്‍സണ്‍ റോയിയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് കണ്ടെത്തിയിരുന്നു. രൂപമാറ്റം വരുത്തിയ ബൈക്കില്‍ സൈലന്‍സര്‍ ഘടിപ്പിക്കാത്ത നിലയിലും, വാഹനത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും, ക്രാഷ്‌കാര്‍ഡും നീക്കം ചെയ്‌ത നിലയിലാണ്. ഇത് അപകടകടത്തിന്‍റെ തീവ്രത കൂടാൻ ഇടയാക്കിയെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

മൂവാറ്റുപുഴ നിർമ്മല കോളജിലെ വിദ്യാർഥിനി ആര്‍ നമിത ജൂലൈ ഇരുപത്തിയാറിന് വൈകുന്നേരമായിരുന്നു കോളജിൽ നിന്നും മടങ്ങവെ ബൈക്ക് ഇടിച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠി അനുശ്രീ രാജ് പരിക്കുകളോടെ നിർമ്മല മെഡിക്കൽ സെന്‍ററില്‍ ചികിത്സയിൽ തുടരുകയാണ്. എനനെല്ലൂർ കിഴക്കെമുട്ടത്ത് ആൻസൺ റോയ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കാണ് വിദ്യർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്.

കേസിനാസ്‌പദമായ സംഭവം ഇങ്ങനെ: ജൂലൈ ഇരുപത്തിയാറിന് വൈകുന്നേരം തൊടുപുഴ -മൂവാറ്റുപുഴ റോഡിൽ കോളജ് കവാടത്തിനു മുന്നിലായിരുന്നു അപകടം. കോളജിൽ നിന്ന് പരീക്ഷകഴിഞ്ഞു ഇറങ്ങിയ വിദ്യാർഥിനികൾ റോഡ് മുറിച്ച് കടക്കവെ മൂവാറ്റുപുഴ ഭാഗത്തുനിന്നും അമിതവേഗതയിൽ വരികയായിരുന്ന ബൈക്ക് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പികയായിരുന്നു. ഇരുവരും ശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കവെ അമി വേഗതയിൽ എത്തിയ ബൈക്ക് ഇടിക്കുകയും വിദ്യാർഥിനികൾ തെറിച്ചു വീഴുകയുമായിരുന്നു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനികളെ സഹപാഠികൾ ഉടൻ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും നമിതയുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിനു അടിയിലേക്ക് തെറിച്ചുവീണ ആൻസനേയും ഓടിക്കൂടിയ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന് മുമ്പ് പലവട്ടം ഇയാൾ ബൈക്ക് അമിതവേഗത്തിൽ റോഡിലൂടെ തലങ്ങും വിലങ്ങും ഓടിച്ചിരുന്നതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, അപകടത്തിനിടയാക്കിയ ബൈക്ക് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. എന്നാൽ ബൈക്കിന് അപകടത്തിനിടയാക്കുന്ന കാര്യമായ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. അമിത വേഗം തന്നെയാണ് അപകടത്തിലേക്ക് നയിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.