കൊച്ചി: മുത്തൂറ്റ് ഫിനാൻസില്‍ തൊഴിലാളികൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ നടത്തിയ മന്ത്രിതല ചർച്ച പരാജയം. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍റെ സാന്നിധ്യത്തിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച പല കാര്യങ്ങളിലും തീരുമാനമായതായി ചർച്ചയ്ക്ക് ശേഷം മന്ത്രി ടി.പി രാമകൃഷണൻ പറഞ്ഞു. ഓണത്തിന് ശേഷം ഉടൻ തന്നെ വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം അടിസ്ഥാനപരമായ ആവശ്യം ശമ്പള വർധനവാണെന്നും ഇതിൽ തീരുമാനമുണ്ടായിട്ടില്ലെന്നും സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു. ശമ്പള വർധനവെന്ന ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തൂറ്റ് ഫിനാൻസിൽ സമരം; മന്ത്രിതല ചർച്ച പരാജയം - മുത്തൂറ്റ് ഫിനാൻസിൽ സമരം
മുത്തൂറ്റ് ഫിനാൻസിൽ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ കൊച്ചിയിൽ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.
കൊച്ചി: മുത്തൂറ്റ് ഫിനാൻസില്‍ തൊഴിലാളികൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ നടത്തിയ മന്ത്രിതല ചർച്ച പരാജയം. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍റെ സാന്നിധ്യത്തിൽ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച പല കാര്യങ്ങളിലും തീരുമാനമായതായി ചർച്ചയ്ക്ക് ശേഷം മന്ത്രി ടി.പി രാമകൃഷണൻ പറഞ്ഞു. ഓണത്തിന് ശേഷം ഉടൻ തന്നെ വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം അടിസ്ഥാനപരമായ ആവശ്യം ശമ്പള വർധനവാണെന്നും ഇതിൽ തീരുമാനമുണ്ടായിട്ടില്ലെന്നും സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു. ശമ്പള വർധനവെന്ന ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം അടിസ്ഥാനപരമായ ആവശ്യം ശമ്പള വർധനവാണെന്നും ഇതിൽ തീരുമാനമുണ്ടായില്ലെന്നും സി .ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് പറഞ്ഞു. ചർച്ചയിൽ ജീവനക്കാരും സി.ഐ.ടി.യുവും ഉദാരമായ സമീപനം സ്വീകരിച്ചുവെങ്കിലും മാനേജ്മെൻറ് ശമ്പള വർധനവെന്ന ആവശ്യം അംഗീകരിക്കാൻ തയ്യാറാവാത്തതാണ് ചർച്ചയിൽ തീരുമാനമാകാത്തതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി (ബൈറ്റ് )
ശമ്പള വർധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഇരുപത് മുതലാണ് ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് തുടങ്ങിയത്. സമരം രണ്ടാഴ്ച പിന്നിട്ടതോടെയാണ് പണിമുടക്കിനെ തള്ളി ജീവനക്കാരിൽ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നിരുന്നു. ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.കഴിഞ്ഞ നാലാം തീയ്യതി ഇവർ സംഘടിതാരായെത്തി കൊച്ചിയിലെ മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിൽ പ്രവേശിക്കാൻ ശ്രമം നടത്തിയിരുന്നു.ഇതോടെ സമരം ചെയ്യുന്ന ജീവനക്കാർക്ക് പിന്തുണയുമായി സി.ഐ.ടി.യു തൊഴിലാളികളും രംഗത്തുവന്നു. ഇതേ തുടർന്ന് മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ പോലീസ് ഇടപെടൽ കൊണ്ടാണ് ഇല്ലാതായത്.തുടർന്ന് അഞ്ചാം തീയ്യതി തൊഴിൽ മന്ത്രിയുടെ നേതൃത്വത്തൽ തിരുവനന്തപുരത്ത് ചർച്ച നടത്തിയെങ്കിലും മുത്തൂറ്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ തീരുമാനമായില്ല. ഈയൊരു സാഹചര്യത്തിലാണ് ഇന്ന് കൊച്ചിയിൽ ജീവനക്കാരെയും മുത്തൂറ്റ് മേനേജ്മെന്റിനെയും പങ്കെടുപ്പിച്ച് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.
Etv Bharat
KochiConclusion: