ETV Bharat / state

കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാരെ ആക്രമിച്ചതായി പരാതി

തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്മെന്‍റും സിഐടിയുവും തമ്മിൽ അടുത്ത ആഴ്‌ച വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും അക്രമണമുണ്ടായത്.

Muthoot employees attacked in Kochi
കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാരെ ആക്രമിച്ചതായി പരാതി
author img

By

Published : Feb 13, 2020, 3:46 AM IST

എറണാകുളം: കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാരെ ആക്രമിച്ചതായി പരാതി. എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ അസിസ്‌റ്റന്‍റ് മാനേജർ ധന്യ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ സിഐടിയു ആണെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്‍റ് ആരോപിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് മാനേജ്മെന്‍റും സിഐടിയുവും തമ്മിൽ അടുത്ത ആഴ്‌ച വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് മുത്തുറ്റ് ജീവനക്കാർക്ക് നേരെ വീണ്ടും ക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ സിഐടിയുവാണെന്ന് സംശയിക്കുന്നതായി മുത്തൂറ്റ് ഡി.ജി.എം ബാബു ജോൺ മലയിൽ പറഞ്ഞു. പല ബ്രാഞ്ചുകളിലും ജോലി തടസപ്പെടുത്താൻ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. എല്ലാ ദിവസവും കുറേ ബ്രാഞ്ചുകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയാണ്. ഇതിന്‍റെ തുടർച്ചയാണ് ഇന്ന് നടന്ന ആക്രമണമെന്നും മുത്തൂറ്റ് ഡി.ജി.എം പറഞ്ഞു.

കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാരെ ആക്രമിച്ചതായി പരാതി

രാവിലെ ഓഫീസിലേക്ക് വരുന്ന വഴി കടവന്ത്ര മെട്രോ സ്‌റ്റേഷന് സമീപത്ത് വച്ച് ബൈക്കിലെത്തിയ സംഘം ഇരുമ്പുവടി കൊണ്ട് അക്രമിച്ചുവെന്ന് എറണാകുളം റീജിയണൽ മാനേജർ വിനോദ് കുമാർ പറഞ്ഞു. വിനോദ് കുമാറിനെ നേരെയുള്ള അക്രമം തടഞ്ഞ അസിസ്‌റ്റന്‍റ് മാനേജർ ധന്യക്ക് നേരെയും അക്രമണമുണ്ടായി. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ തേവര പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സിഐടിയു പ്രവത്തകർ ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഓഫീസിൽ മാത്രമാണ് പൊലീസ് സുരക്ഷയെന്നും പുറത്തിറങ്ങിയാൽ സുരക്ഷയില്ലെന്ന് ഓർക്കണമെന്നാണ് അവർ പറഞ്ഞതെന്നും ജീവനക്കാർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.