ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കുമെന്ന് നഗരസഭ കൗൺസിൽ

ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികൾ ഏതെല്ലാമെന്ന് സർക്കാരിനെ അറയിച്ചത് നഗരസഭ അറിഞ്ഞില്ലെന്നും അധ്യക്ഷ ടി എച്ച് നദീറ. പോൾ രാജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 22ന് വിധി പറയും.

മരട്
author img

By

Published : Oct 17, 2019, 4:59 PM IST

Updated : Oct 17, 2019, 6:27 PM IST

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതില്‍ സർക്കാർ നടപടികൾ അംഗീകരിക്കാൻ മരട് നഗരസഭ കൗൺസിൽ തീരുമാനിച്ചു. നഗരസഭയെ അറിയിക്കാതെയാണ് പൊളിക്കാനുള്ള കമ്പനികളെക്കുറിച്ച് സബ് കലക്ടർ സർക്കാരിനെ അറിയിച്ചത്. ഇനി ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചതായും മരട് നഗരസഭ അധ്യക്ഷ ടി.എച്ച്.നദീറ പറഞ്ഞു.

നടപടികള്‍ അംഗീകരിക്കുമെന്ന് നഗരസഭ കൗൺസിൽ

പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ സബ് കലക്ടർ എത്താതിരുന്നത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കരാർ കമ്പനിക്ക് ഫ്ലാറ്റുകൾ കൈമാറിയത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു യോഗം സംഘടിപ്പിക്കേണ്ടതില്ലായിരുന്നെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു. നഗരസഭ കൗൺസിൽ അറിയാതെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നാരോപിച്ച് കൗൺസിലർമാർ യോഗത്തിൽ ബഹളമുണ്ടാക്കി.

ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും പൊളിക്കൽ നടപടികൾക്ക് വേണ്ടിയുള്ള പ്രാഥമിക പരിശോധന മാത്രമാണ് ഫ്ലാറ്റുകളിൽ നടക്കുന്നതെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പഠനം നടത്തണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജിന്‍റെ അറസ്റ്റ് വെള്ളിയാഴ്‌ച വരെ എറണാകുളം സെഷൻസ് കോടതി തടഞ്ഞു. നാളെ ജസ്റ്റിസ് കെ ബാലകൃഷ്ണൻ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്ന നിർദേശം ഉണ്ടെന്ന് പോൾ രാജ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. പോൾ രാജ് സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി 22ന് വിധി പറയും.

Intro:

Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ അംഗീകരിക്കാൻ മരട് നഗരസഭ കൗൺസിൽ തീരുമാനിച്ചു. അതേസമയം നഗരസഭയെ അറിയിക്കാതെയാണ് പൊളിക്കാനുള്ള കമ്പനികളെയടക്കം സബ് കളക്ടർ സർക്കാരിനെ അറിയിച്ചതെന്നും ഇനി ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും നഗരസഭ കൗൺസിൽ തീരുമാനിച്ചതായി മരട് നഗരസഭ അധ്യക്ഷ ടി എച്ച് നദീറ പറഞ്ഞു.

byte

പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതനായി വിളിച്ചുചേർത്ത യോഗത്തിൽ സബ്കളക്ടർ എത്താതിരുന്നത് ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും കരാർ കമ്പനിക്ക് ഫ്ലാറ്റുകൾ കൈമാറിയത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു യോഗം സംഘടിപ്പിക്കേണ്ടതില്ലായിരുന്നെന്നും നഗരസഭാ അധ്യക്ഷ പറഞ്ഞു.

അതേസമയം നഗരസഭ കൗൺസിൽ അറിയാതെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങി എന്നാരോപിച്ച് കൗൺസിലർമാർ യോഗത്തിൽ ബഹളമുണ്ടാക്കി.

hold visuals

എന്നാൽ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും പൊളിക്കൽ നടപടികൾക്ക് വേണ്ടിയുള്ള പ്രാഥമിക പരിശോധന മാത്രമാണ് ഫ്ളാറ്റുകളിൽ നടക്കുന്നതെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ചും സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ പഠനം നടത്തണമെന്നും കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനിയായ ആൽഫ വെഞ്ചേഴ്സ് ഉടമ പോൾ രാജിന്റെ അറസ്റ്റ് നാളെ വരെ എറണാകുളം സെഷൻസ് കോടതി തടഞ്ഞു. നാളെ ജസ്റ്റിസ് കെ ബാലകൃഷ്ണൻ കമ്മിറ്റിക്ക് മുൻപിൽ ഹാജരാകണമെന്ന നിർദ്ദേശം ഉണ്ടെന്ന് പോൾ രാജ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ്റ് തടഞ്ഞത്. പോൾ രാജ് സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി 22ന് വിധി പറയും.

ETV Bharat
Kochi

Conclusion:
Last Updated : Oct 17, 2019, 6:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.