എറണാകുളം: ഇന്ധന വില വര്‍ധനവിനെതിരെ സംയുക്ത സമര സമിതി ആഹ്വാനം ചെയ്‌ത മോട്ടോർ വാഹന പണിമുടക്ക് കൊച്ചിയില്‍ പൂർണം. സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തയില്ല. ഒട്ടോ-ടാക്‌സി വാഹനങ്ങളും പണിമുടക്കിൽ പങ്കെടുത്തു.
കൂടുതല്‍ വായനയ്‌ക്ക്: ഇന്ധനവില വര്‍ധനവിനെതിരെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് തുടങ്ങി
എന്നാല്‍ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കൊച്ചി മെട്രോ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് പണിമുടക്ക്. പണിമുടക്കിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയും സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു.