ETV Bharat / state

സ്‌കൂൾ ബസിൽ നിന്നും കുട്ടി തെറിച്ച് വീണ സംഭവം ; വന്‍ വീഴ്‌ചയെന്ന് മോട്ടോർ വാഹന വകുപ്പ്

എറണാകുളത്ത് വിദ്യാർഥിനി സ്‌കൂള്‍ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും സ്‌കൂൾ അധികൃതരുടെയും ഭാഗത്ത് വന്‍ വീഴ്‌ചയെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍

child falling from school bus  School Bus accident Eranakulam  School Bus accident  School Bus  Motor Vehicle Department  മോട്ടോർ വാഹന വകുപ്പ്  ലൈസൻസ്  driving license  സിബിഎസ്ഇ  സിബിഎസ്ഇ സ്‌കൂൾ  CBSE  CBSE school
സ്‌കൂൾ ബസിൽ നിന്നും കുട്ടി തെറിച്ച് വീണ സംഭവം; വന്‍ വീഴ്‌ചയെന്ന് മോട്ടോർ വാഹന വകുപ്പ്
author img

By

Published : Sep 3, 2022, 5:51 PM IST

എറണാകുളം: വിദ്യാർഥിനി സ്‌കൂള്‍ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്‌ച പറ്റിയെന്ന് റിപ്പോർട്ട്‌. മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലാണ് ഗുരുതരമായ വീഴ്‌ച കണ്ടെത്തിയത്. ഇതേ തുടർന്ന് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്‍റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്‌തു.

വാഹനത്തിന്‍റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സംവിധാനമായ സുരക്ഷ ഗ്ലാസ്‌ ഷീൽഡ് നഷ്‌ടമായതായി പരിശോധനയിൽ കണ്ടെത്തി. സ്‌കൂളിന്‍റെ കീഴിലുള്ള ആറ് ബസുകളിലും സമാന തകരാർ കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനങ്ങളുടെ സുരക്ഷ ഗ്ലാസ്‌ ഷീൽഡ് ഘടിപ്പിച്ച ശേഷം മാത്രമെ സർവിസ് നടത്താൻ അനുമതി നൽകുകയുള്ളൂ.

അപകടമുണ്ടായ വാഹനം നിലവില്‍ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹന പരിശോധനയ്‌ക്ക്‌ ശേഷം വിശദമായ റിപ്പോർട്ട്‌ പൊലീസ് തയാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ ജില്ല കലക്‌ടർക്ക് സമർപ്പിച്ചു.

സിബിഎസ്‌ഇ സ്‌കൂൾ ആയതിനാൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് സ്‌കൂളിനെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. സ്‌കൂൾ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബസിൽ അനുവദനീയമായതിൽ അധികം വിദ്യാർഥികളെ കയറ്റിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Also Read സ്‌കൂൾ ബസിൽ നിന്നും കുട്ടി തെറിച്ച് വീണ സംഭവം; ഡ്രൈവർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.