എറണാകുളം: കൊച്ചി ഞാറയ്ക്കൽ എടവനക്കാട് ഒരു കുടുംബത്തിലെ മൂന്ന് മാസമായ കുഞ്ഞ് ഉൾപ്പടെ നാല് പേർ മരിച്ച നിലയിൽ. അമ്മയേയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
എടവനക്കാട് കൂട്ടുങ്ങൽച്ചിറയിൽ വിനീത (25), മക്കളായ വിനയ് (4), ശ്രാവൺ (3), ശ്രേയ (3 മാസം) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കുടുംബവഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഞാറയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.