എറണാകുളം : കോൺഗ്രസിന്‍റെ ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിൻ്റെ കാർ തകർത്ത സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. വൈറ്റില സ്വദേശി ജോസഫിനെ മരട് പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. കാര്‍ തകര്‍ത്ത സംഭവത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്.
പ്രതികൾ ആരായാലും അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് സംഭവത്തിൽ ഉൾപ്പട്ട കോൺഗ്രസ് നേതാക്കാൾ ആലോചിക്കുന്നത്. നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്‍റെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും രണ്ട് കേസുകളാണ് മരട് പൊലീസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ALSO READ: ജലനിരപ്പ് ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു
അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷ്, വി പി സജീന്ദ്രന്‍, ദീപ്‌തി മേരി വര്‍ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്‌റ്റര്‍ ഉള്‍പ്പടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.