ETV Bharat / state

കിറ്റെക്സ് തൊഴിലാളികളുടെ അക്രമം : കൂടുതല്‍ പേര്‍ പ്രതികളാകും - കിറ്റക്സ് തൊഴിലാളികളുടെ ആക്രമണത്തിലെ പൊലീസ് അന്വേഷണം

പൊലീസ് അറസ്റ്റ് ചെയ്തവരിൽ 151 പേർ നിരപരാധികളാണെന്നായിരുന്നു കിറ്റെക്‌സ് എംഡിയുടെ വാദം

Kitex workers violence incident  arrests in kitex workers violence case  kitex md reaction to police investigation  കിറ്റക്സ് തൊളിലാളികളുടെ ആക്രമണം  കിറ്റക്സ് തൊഴിലാളികളുടെ ആക്രമണത്തിലെ പൊലീസ് അന്വേഷണം  പൊലീസ് അന്വേഷണത്തില്‍ കിറ്റക്സ് എംഡിയുടെ പ്രതികരണം
കിറ്റക്സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവം;കൂടുതല്‍ പേര്‍ പ്രതികളാകും
author img

By

Published : Dec 28, 2021, 11:11 AM IST

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. ഇന്നലെ അറസ്റ്റിലായ 164 പേര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ അക്രമത്തില്‍ പങ്കെടുത്തതായി തെളിഞ്ഞു. ഇവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് നീക്കം.

അതേസമയം അറസ്റ്റിലായ 164 പേരെയും കഴിഞ്ഞ ദിവസം കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരില്‍ ചിലരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

പൊലീസ് അറസ്റ്റ് ചെയ്തവരിൽ 151 പേർ നിരപരാധികളാണെന്നാണ് കിറ്റെക്‌സ് മാനേജ്മെന്‍റിന്‍റ നിലപാട്. ഇവർക്ക് നിയമ സഹായം നൽകുന്നതിൽ കിറ്റെക്‌സ് ഇന്ന് തീരുമാനമെടുക്കും. സംഘർഷത്തില്‍ കൂടുതൽ ദൃശ്യങ്ങളും കിറ്റെക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാരെ വധിക്കാനായിരുന്നു ആക്രമണം നടത്തിയവർ ശ്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോർട്ടിലുള്ളത്. ആക്രമണത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തെളിവുകൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ALSO READ: കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം : ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് തേടിയെന്ന് വി ശിവന്‍കുട്ടി

ആക്രമണത്തിൽ 2 കേസുകളാണ് റജിസ്റ്റർ ചെയ്തത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കതിരെ ചുമത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 156 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കിറ്റെക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സിഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രണ്ട് പോലീസ് വാഹനവും ആക്രമികൾ തകർത്തിരുന്നു.

കിറ്റെക്‌സില്‍ അന്യസംസ്ഥാനത്തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് നിയന്ത്രിക്കാൻ എത്തിയ പോലീസുകാരാണ് ആക്രമണത്തിനിരയായത് . ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്. ക്രിസ്‌മസ് ആഘോഷത്തിനിടെ തൊഴിലാളികൾ മദ്യലഹരിയിൽ ഏറ്റുമുട്ടുകയായിരുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.