എറണാകുളം: മൂവാറ്റുപുഴ തൃക്കളത്തൂർ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്‍റ് ജോർജ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കരോൾ ഗാന മത്സരം നടന്നു. സമീപ പ്രദേശങ്ങളിലെ വിവിധ പള്ളികളുടെ ആഭിമുഖ്യത്തിൽ 15 സംഘങ്ങള്‍ കരോൾ ഗാന മത്സരത്തിൽ പങ്കാളികളായി.
ഒന്നാം സമ്മാനമായ 10,000 രൂപ ചേലാട് സെന്റ് സ്റ്റീഫൻ ബസാനിയ പള്ളി നേടി. പിറവം രാജാധിരാജ പള്ളിക്കാണ് രണ്ടാം സ്ഥാനം. കോട്ടപ്പടി കൽകുന്നേൽ പള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് കരോൾ ഗാന മത്സരം ഉദ്‌ഘാടനം ചെയ്‌ത് ക്രിസ്മസ് സന്ദേശം നൽകി. വികാരി ഫാദർ തമ്പി മാറാടി ചടങ്ങില്‍ അധ്യക്ഷനായി.