എറണാകുളം: പോക്സോ ഉൾപ്പെടെയുള്ള കേസുകളിൽ പുരാവസ്‌തു തട്ടിപ്പ് പ്രതി മോൻസൻ മാവുങ്കൽ നൽകിയ ജാമ്യാപേക്ഷകളിൽ വാദം പൂർത്തിയായി. ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. പോക്സോ കേസിലടക്കം വിചാരണ ആരംഭിച്ചെന്നും ജാമ്യം അനുവദിക്കരുതെന്നും ഹർജി പരിഗണിക്കവെ സർക്കാർ നിലപാടു വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ജീവനക്കാരിയായിരുന്ന മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്‌ത കേസിലുമാണ് ജാമ്യ ഹർജികൾ. കേസുകൾ കെട്ടിച്ചമച്ചതാണെന്നാണ് മോൻസന്‍റെ വാദം.