കൊച്ചി: പൊലീസ് ലാത്തി ചാര്‍ജില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹാമിന്റെ കയ്യൊടിഞ്ഞു. കൊച്ചി റേഞ്ച് ഡി ഐ ജി ഓഫീസിലേക്ക് സി പി ഐ നടത്തിയ മാര്‍ച്ചിനിടയിലെ സംഘര്‍ഷത്തിലാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. എംഎല്‍എയേയും പരിക്കേറ്റവരേയും ആദ്യം മുവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എംഎല്‍എയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഞാറയ്ക്കല്‍ സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിക്കുന്നതിനിടയിലാണ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്