ETV Bharat / state

കൊച്ചി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പ്രവാസികൾക്ക് രോഗ ലക്ഷണം - kochi international airport

വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ IX434 എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് രോഗ ലക്ഷണം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം  കൊവിഡ് 19 വാർത്തകൾ  ദുബായ് കൊച്ചി വിമാനത്താവളം  IX434 എയർ ഇന്ത്യ  വന്ദേ ഭാരത് മിഷൻ  kochi international airport  vandhe bharat mission
കൊച്ചി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പ്രവാസികൾക്ക് രോഗ ലക്ഷണം
author img

By

Published : May 12, 2020, 10:53 AM IST

എറണാകുളം: ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാർക്ക് കൊവിഡ് ലക്ഷണങ്ങൾ. പനിയെ തുടർന്ന് ഇരുവരെയും കളമശേരി കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ IX434 എയർ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് രോഗ ലക്ഷണം. ദുബായ് വിമാനത്തില്‍ 177 യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. ഇവരിൽ അൻപത് പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം -36, എറണാകുളം - 29, പാലക്കാട് -16 , ആലപ്പുഴ -4 ,പത്തനംത്തിട്ട- 7, ഇടുക്കി -6, മലപ്പുറം -4, കാസർകോട് -3, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും, തിരുവനന്തപുരത്തു നിന്നുമുള്ള ഒരാളുമാണ് ഈ വിമാനത്തിലെത്തിയത്.

കൊച്ചി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പ്രവാസികൾക്ക് രോഗ ലക്ഷണം

ഗോവയിലും കോയമ്പത്തൂരിൽ നിന്നും ഓരോരുത്തരും ഇതേ വിമാനത്തിലുണ്ടായിരുന്നു. തെർമൽ സ്‌കാനർ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിച്ച് രോഗ ലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയാണ് യാത്രക്കാരെ ടെർമിനലിലേക്ക് പ്രവേശിച്ചത്. രോഗ ലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തിയാണ് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിച്ചത്. എറണാകുളം ജില്ലയിൽ നിന്നുള്ള വരെ കളമശേരിയിലൊരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു ജില്ലകളിൽ നിന്നുളവരെ വിമാനത്താവളത്തിൽ നിന്നും അതത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു. യാത്രക്കാരെ കെഎസ്ആർടിസി ബസുകളിൽ പൊലീസ് അകമ്പടിയോടെയാണ് ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.