ETV Bharat / state

വായിച്ച് വളരട്ടെ ;അയൽപക്ക വായനശാലയുമായി അധ്യാപകൻ

ആയിരക്കണക്കിന് വരുന്ന തൻ്റെ അപൂർവ പുസ്‌തക ശേഖരം അയൽവക്കത്തെ കുട്ടികൾക്കായി തുറന്നു കൊടുക്കുകയാണ് കോതമംഗലം സ്വദേശിയും അധ്യാപകനുമായ ഡാമി പോൾ.

അയൽപക്ക വായനശാല  ഓൺലൈൻ പഠനം  ഡാമി പോൾ വാർത്ത  memory of PN Panicker on Reading Day Professor announce library  memory PN Panicker Reading Day Professor announce library
വായന ദിനത്തിൽ പിഎൻ പണിക്കരുടെ സ്‌മരണാർഥം അയൽപക്ക വായനശാലയുമായി അധ്യാപകൻ
author img

By

Published : Jun 19, 2021, 4:00 PM IST

എറണാകുളം: വായന ദിനത്തിൽ പിഎൻ പണിക്കരുടെ സ്‌മരണാർഥം അയൽപക്ക വായനശാല സ്ഥാപിച്ച് കോതമംഗലം സ്വദേശിയും അധ്യാപകനുമായ ഡാമി പോൾ. ഓൺലൈൻ പഠനത്തിലെ വിരസത അകറ്റാനും മൊബൈൽ ഗെയിമുകളുടെ പിടിയിൽനിന്നും ഒരു പരിധിവരെ കുട്ടികളെ രക്ഷിക്കാനും അയൽപക്ക ലൈബ്രറി സംവിധാനത്തിന് കഴിയുമെന്ന് ഈ അധ്യാപകൻ പറയുന്നു.

വായന ദിനത്തിൽ പിഎൻ പണിക്കരുടെ സ്‌മരണാർഥം അയൽപക്ക വായനശാലയുമായി അധ്യാപകൻ

അയൽപക്ക വായനശാലയിൽ അപൂർവ പുസ്‌തക ശേഖരം

ആയിരക്കണക്കിന് വരുന്ന തൻ്റെ അപൂർവ പുസ്‌തക ശേഖരം അയൽവക്കത്തെ കുട്ടികൾക്കായി തുറന്നു കൊടുക്കുകയാണ് അദ്ദേഹം. പഴയകാലത്തെ പൂമ്പാറ്റ അമർചിത്ര കഥകളുടെ വൻ ശേഖരവും ഇക്കൂട്ടത്തിലുണ്ട്.

അനേകം ആളുകൾ വീട്ടിലെ ലൈബ്രറി കാര്യക്ഷമതയോടെ സൂക്ഷിക്കുന്നുണ്ട്. ഇത്തരം ലൈബ്രറികൾ അയൽവക്കത്തെ കുട്ടികൾക്കായി തുറന്നുകൊടുക്കുക എന്ന നിർദേശമാണ് താൻ മുന്നോട്ടു വക്കുന്നതെന്ന് ഡാമി പോൾ പറയുന്നു.

Also Read: മില്‍ഖ സിങ് 'ട്രാക്കിലെ രാജാവ്'

വിവിധ സർക്കാർ വകുപ്പുകളിലെ നിയമങ്ങൾ സംബന്ധിച്ച് ഒട്ടേറെ റഫറൻസ് പുസ്‌തകങ്ങളും വിശ്വ സാഹിത്യ മാലകളും അദ്ദേഹം തൻ്റെ സ്വന്തം വീടിനു പുറത്തായി സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ച് പുസ്‌തകങ്ങൾ വായിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.