ETV Bharat / state

കൊച്ചിയെ എഐ ഹബ്ബാക്കാന്‍ സര്‍ക്കാര്‍: ഐബിഎമ്മുമായുള്ള ചര്‍ച്ച ധാരണയില്‍

author img

By ETV Bharat Kerala Team

Published : Jan 3, 2024, 10:55 AM IST

Kochi AI Meeting: ഐ ബി എമ്മിന്‍റെ എ ഐ സാങ്കേതിക വിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സംസ്ഥാന സർക്കാർ ഐബിഎമ്മുമായി നടത്തിയ ചർച്ചയിൽ ധാരണയായി. മെയ് മാസത്തിൽ കൊച്ചിയില്‍ അന്താരാഷ്ട്ര എഐ ഉച്ചകോടി നടത്തുമെന്ന് മന്ത്രി പി രാജീവ്.

Kochi as AI hub  അന്താരാഷ്ട്ര എഐ ഉച്ചകോടി  എഐ ഹബ്ബ് കൊച്ചിയിൽ  Kochi AI global summit
Kerala government held meeting with IBM at Kochi to develop it as AI hub

എറണാകുളം : നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ രാജ്യത്തെ പ്രധാന കേന്ദ്രമായി കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ആദ്യ പടിയായി ഐ ബി എം സോഫ്റ്റ്‌വെയറുമായി വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവര്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തി (Meeting held with IBM to develop Kochi as AI hub). ഐ ബി എമ്മിന്‍റെ എ ഐ സാങ്കേതിക വിദ്യയുടെ ഹബ്ബ് കൊച്ചിയില്‍ തുടങ്ങാന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

അന്താരാഷ്ട്ര എ ഐ ഉച്ചകോടി കൊച്ചിയില്‍ : മുഖ്യമന്ത്രി പിണറായി വിജയനുമായും ദിനേശ് നിർമ്മൽ കൂടിക്കാഴ്‌ച നടത്തി. മെയ് മാസത്തിൽ കൊച്ചിയില്‍ അന്താരാഷ്ട്ര എ ഐ ഉച്ചകോടി (Kochi AI global summit) നടത്തുമെന്ന് മന്ത്രി പി രാജീവ് (Minister of Industries P Rajeev) അറിയിച്ചു. ഐബിഎമ്മിന്‍റെ (IBM) എ ഐ ഹബ്ബായി കൊച്ചി മാറുന്നതോടെ ആഗോളതലത്തിലെ മികച്ച എ ഐ പ്രൊഫഷണലുകള്‍ കൊച്ചിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.

പ്രതീക്ഷകളേറെ : ഇതോടൊപ്പം മികച്ച പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് മടങ്ങിയെത്തും. പുതിയ ഐ ടി തലമുറയ്ക്കും ഇത് ഏറെ ഗുണകരമാകും. ഐബിഎമ്മിന്‍റെ എ ഐ കേന്ദ്രം കൊച്ചിയിലേക്ക് മാറുന്നതോടെ മറ്റ് ആഗോള ഐടി കമ്പനികളും സമാനമായ രീതിയില്‍ ചിന്തിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ടാം ഘട്ടവും സ്‌മാര്‍ട്ട് സിറ്റിയും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു. ജനറിക് എ ഐ എന്നതിനപ്പുറം ജനറേറ്റീവ് എ ഐ എന്ന ആശയമാണ് കൊച്ചി ഹബ്ബ് മുന്നോട്ടു വയ്ക്കുന്നതെന്ന് രാജീവ് പറഞ്ഞു. ബോയിംഗ് വിമാനക്കമ്പനി പോലുള്ള ആഗോള ഭീമന്മാര്‍ ഐബിഎമ്മിന്‍റെ എഐ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.

ബോയിംഗിന്‍റെയടക്കം പ്രാതിനിധ്യം എ ഐ ഉച്ചകോടിയില്‍ എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. വ്യവസായ-ഐടി വകുപ്പുകളുടെയും സര്‍വകലാശാലകളുടെയും സഹകരണത്തോടെയാണ് എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകള്‍, കെ എസ് യു എം, ഡിജിറ്റല്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങിയ എല്ലാ പങ്കാളികളുടെയും സഹകരണം ഇതിനുണ്ടാകും.

Also read: ആഗോള എഐ ഉച്ചകോടിക്ക് കൊച്ചി ആതിഥ്യമരുളും ; വേദി നഗരത്തെ ഐബിഎം ഹബ്ബാക്കുന്നതിന് മുന്നോടിയായി

രാജ്യത്തെ എഐ ഹബ്ബാകാനുള്ള കൊച്ചിയുടെ തയ്യാറെടുപ്പുകളും, സാധ്യതകളും ഈ ഉച്ചകോടിയില്‍ അവതരിപ്പിക്കും. ഉച്ചകോടിയുടെ നടത്തിപ്പ് ചുമതല കെ എസ് ഐ ഡി സിക്ക് ആയിരിക്കും. സെമികണ്ടക്‌ടര്‍, ചിപ്പ് ഡിസൈന്‍ എന്നിവയ്ക്കുള്ള കേന്ദ്രം തുടങ്ങുന്നതിന്‍റെ സാധ്യതകള്‍ പരിശോധിക്കുന്നതിന് സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്താനും ധാരണയായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.