തിരുവനന്തപുരം: കേന്ദ്ര അര്‍ധ സര്‍ക്കാര്‍ പരിധിയില്‍ വരുന്ന ഇന്ത്യന്‍ സ്‌റ്റാന്‍റേഡ്‌സ് ബ്യൂറോയില്‍ നിരവധി ഒഴിവുകള്‍. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഒക്‌ടോബര്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്:
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് 128 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലർ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കമ്പ്യൂട്ടര്‍ നൈപുണ്യ പരീക്ഷയിൽ യോഗ്യത നേടണം. 27 വയസാണ് പ്രായപരിധി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വേഡ് പ്രോസസിങ് ടെസ്റ്റ് - പതിനഞ്ച് മിനിറ്റിനുള്ളിൽ 2000 കീ ഡിപ്രഷനുകൾ.
മൈക്രോസോഫ്റ്റ് എക്‌സലില്‍ സ്‌പ്രെഡ് ഷീറ്റ് ടെസ്റ്റ് - പതിനഞ്ച് മിനിറ്റ്.
പവർ പോയിന്‍റ് (മൈക്രോസോഫ്റ്റ് പവർപോയിന്‍റ്) - പതിനഞ്ച് മിനിറ്റ്.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലർ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് വഴിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. നാഷണല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്‍റെ 5 ലെവൽ വരെയെങ്കിലും പ്രാവീണ്യം നേടിയിരിക്കണം. 27 വയസാണ് പ്രായപരിധി. ആകെ 78 ഒഴിവുകളാണുള്ളത്.
ടൈപ്പിങ് സ്‌പീഡ് ടെസ്റ്റ്: മിനിറ്റിൽ മുപ്പത് ഇംഗ്ലീഷ് വാക്കോ മുപ്പത്തിയഞ്ച് ഹിന്ദി വാക്കുകളോ ടൈപ്പിങ് വേഗത ഉണ്ടായിരിക്കണം.
അസിസ്‌റ്റന്‍റ് സെക്ഷന്‍ ഓഫീസര്‍: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 30 വയസാണ് പ്രായ പരിധി. തസ്‌തികയില്‍ 30 ഒഴിവുകളാണുള്ളത്.
കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുക്കുക. ഉദ്യോഗാർത്ഥി നാഷണല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്‍റെ 6 ലെവൽ വരെയെങ്കിലും പ്രാവീണ്യം നേടിയിരിക്കണം.
പേഴ്‌സണന്‍ അസിസ്റ്റന്‍റ്:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പ്രാവീണ്യ ടെസ്റ്റ് ഉണ്ടായിരിക്കും. നാഷണല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്‍റെ 6 ലെവൽ വരെയെങ്കിലും പ്രാവീണ്യം നേടിയിരിക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ ഷോർട്ട്ഹാൻഡ് പരീക്ഷ ഉണ്ടായിരിക്കും. 30 വയസാണ് പ്രായപരിധി.
സ്‌റ്റെനോഗ്രാഫര്‍:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷയും ഷോര്‍ട്ട് ഹാന്‍ഡ് ടെസ്‌റ്റും വഴിയാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.
Also Read: കേന്ദ്ര സേനകളില്‍ മുപ്പതിനായിരത്തിലധികം ഒഴിവുകള്‍; അറിയേണ്ടതെല്ലാം... - SSC GD Recruitment 2024