ETV Bharat / state

ജലചക്രവർത്തി പട്ടം അരക്കിട്ടുറപ്പിച്ചു; അഞ്ചാം തവണയും കപ്പടിച്ച് പിബിസി കാരിച്ചാൽ - NEHRU TROPHY BOAT RACE 2024 - NEHRU TROPHY BOAT RACE 2024

വള്ളംകളി പ്രേമികളെ ത്രസിപ്പിച്ച കലാശപ്പോരിൽ സെക്കന്‍റിൽ ഒരംശത്തിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജേതാവായത്.

SNAKEBOAT RACE FINAL RECORD WINNER  NEHRU TROPHY BOAT RACE RESULT  പിബിസി കാരിച്ചാൽ വള്ളംകളി ഫൈനല്‍  നെഹ്‌റു ട്രോഫി വള്ളംകളി
PBC Karichal wins cup for Nehru Trophy (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 9:09 PM IST

Updated : Sep 28, 2024, 10:01 PM IST

ആലപ്പുഴ: എഴുപതാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. വള്ളംകളി പ്രേമികളെ ത്രസിപ്പിച്ച കലാശപ്പോരിൽ സെക്കന്‍റിൽ ഒരംശത്തിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജേതാവായത്. നാല് വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്‌താണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.

പരസ്‌പരം വിട്ടുകൊടുക്കാതെ നാല് ചുണ്ടൻ വള്ളങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പുന്നമട കായലിന്‍റെ ഇരു കരകളിലും ആവേശം അലതല്ലി. ചുണ്ടനുകൾ ഫോട്ടോ ഫിനിഷ് ചെയ്‌തപ്പോൾ വിജയിയെ നിശ്ചയിക്കുന്നത് പ്രയാസമായി. സെക്കന്‍റിന്‍റെ ഒരംശത്തിൽ മുന്നിലെത്തിയാണ് അലൻ മൂന്നു തൈക്കലും എയ്‌ഡൻ മൂന്നു തൈക്കലും ക്യാപ്റ്റന്മാരായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ, നെഹ്റു ട്രോഫി സ്വന്തമാക്കിയത്.

നെഹ്‌റു ട്രോഫി വള്ളം കളിയില്‍ പിബിസി കാരിച്ചാലിന് കിരീടം (ETV Bharat)

പി വി മാത്യു ക്യാപ്റ്റനായ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിൻ്റെ വീയപുരം ചുണ്ടൻ രണ്ടാം സ്ഥാനവും സുനീഷ് കുമാർ ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനവും കെ ജി എബ്രഹാം ക്യാപ്റ്റനായ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടൻ നാലാം സ്ഥാനവും നേടി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടർച്ചയായ അഞ്ചാം തവണയും നെഹ്റു ട്രോഫി സ്വന്തമാക്കിയെന്ന റെക്കോർഡും ഹീറ്റ്സിൽ മികച്ച സമയത്തിൽ ഫിനിഷ് ചെയ്‌തുവെന്ന റെക്കോർഡും സ്വന്തമാക്കിയാണ് പി ബി സിയുടെ കിരീടനേട്ടം. ഹീറ്റ്സിൽ 4 മിനിറ്റും 14 സെക്കൻഡും 35 മില്ലി സെക്കൻഡും എടുത്തതാണ് പി ബി സിയുടെ കാരിച്ചാൽ ഫിനിഷ് ചെയ്‌തത്. ജല ചക്രവർത്തി എന്നറിയപ്പടുന്ന കാരിച്ചാൽ ചുണ്ടന്‍റെ പതിനാറാം നെഹ്റു ട്രോഫി കിരീടമാണിത്.

ലൂസേഴ്‌സ് ഫൈനലിൽ തലവടി ചുണ്ടൻ ഒന്നാം സ്ഥാനത്തും പായിപ്പാട് രണ്ടാം സ്ഥാനത്തും ചമ്പക്കുളം മൂന്നാം സ്ഥാനത്തും മേൽപ്പാടം നാലാം സ്ഥാനത്തും എത്തി. സെക്കൻഡ് ലൂസേഴ്‌സ് ഫൈനലിൽ ആയാപറമ്പ് വലിയ ദിവാൻജി ഒന്നാമതും സെൻ്റ് പയസ് ടെൻത് രണ്ടാമതും ആനാരി മൂന്നാമതും ജവഹർ തായങ്കരി നാലാമതും ഫിനിഷ് ചെയ്‌തു.

തേർഡ് ലൂസേഴ്‌സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ചെറുതന പുത്തൻചുണ്ടൻ, സെൻ്റ് ജോർജ്, കരുവാറ്റ ശ്രീവിനായകൻ എന്നിവ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. അഞ്ച് ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.

വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍:

ചുണ്ടന്‍ ഫൈനല്‍ ജേതാക്കള്‍: കാരിച്ചാല്‍ ചുണ്ടന്‍
ഫിനിഷ് ചെയ്‌ത സമയം: 4.29.785
ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ക്യാപ്റ്റന്‍: അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി

ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍: തലവടി ചുണ്ടന്‍
ഫിനിഷ് ചെയ്‌ത സമയം: 4.34.10
ക്ലബ്: യു ബി സി കൈനകരി
ക്യാപ്റ്റന്‍: പത്മകുമാര്‍ പുത്തന്‍പറമ്പില്‍, രാഹുല്‍ പ്രകാശ്

സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍: വലിയ ദിവാന്‍ജി
ഫിനിഷ് ചെയ്‌ത സമയം: 04.56.82
ക്ലബ്: ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്
ക്യാപ്റ്റന്‍: സണ്ണി ഇടിമണ്ണിക്കല്‍, ബൈജപ്പന്‍ ആന്റണി ജോസഫ്

തേഡ് ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍: ആയാപറമ്പ് പാണ്ടി
ഫിനിഷ് ചെയ്‌ത സമയം: 5.37.24
ക്ലബ്: മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
ക്യാപ്റ്റന്‍: ഉല്ലാസ് ബാലകൃഷ്‌ണന്‍, ജോഷി വര്‍ഗീസ്

ഇരുട്ടുകുത്തി എ ഗ്രേഡ്‌ ജേതാക്കള്‍: മൂന്നുതൈക്കല്‍
ഫിനിഷ് ചെയ്‌ത സമയം: 4.51.24
ക്ലബ്: താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്
ക്യാപ്റ്റന്‍: കെ.ആര്‍. രതീഷ്

ഇരുട്ടുകുത്തി ബി ഗ്രേഡ് ജേതാക്കള്‍: തുരുത്തിപ്പുറം
ഫിനിഷ് ചെയ്‌ത സമയം: 4.56.23
ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം
ക്യാപ്റ്റന്‍: എ.വി. വിജിത്ത്, ആന്‍റണി ഷെഫിന്‍

ഇരുട്ടുകുത്തി സി ഗ്രേഡ്‌ ജേതാക്കള്‍: ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍
ഫിനിഷ് ചെയ്‌ത സമയം: 4.59.23
ക്ലബ്: ബി.ബി.സി. ഇല്ലിക്കല്‍, ഇരിഞ്ഞാലക്കുട
ക്യാപ്റ്റന്‍: സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്

വെപ്പ് എ ഗ്രേഡ്‌ ജേതാക്കള്‍: അമ്പലക്കടവന്‍
ഫിനിഷ് ചെയ്‌ത സമയം: 4.39.50
ക്ലബ്: ന്യൂ കാവാലം ആന്‍ഡ് എമിറേറ്റ്‌സ് ചേന്നംകരി
ക്യാപ്റ്റന്‍: മാസ്റ്റര്‍ ഹൃത്വിക് അരുണ്‍, കെ.ജി. ജിനു

വെപ്പ് ബി ഗ്രേഡ്‌ ജേതാക്കള്‍: ചിറന്മേല്‍ തോട്ടുകടവന്‍
ഫിനിഷ് ചെയ്‌ത സമയം: 5.31.44
ക്ലബ്: എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം
ക്യാപ്റ്റന്‍: അഭിജിത്ത് വിശ്വനാഥ്, ബിനോയ്

ചുരുളന്‍ ജേതാക്കള്‍: മൂഴി
ഫിനിഷ് ചെയ്‌ത സമയം: 5.19.95
ക്ലബ്: ഐ.ബി. ആര്‍.എ. കൊച്ചിന്‍
ക്യാപ്റ്റന്‍: പി.എം. അഭിഷേക്, ആന്‍റണി തോമസ്

തെക്കനോടി തറ(വനിതകള്‍) ജേതാക്കള്‍: ദേവസ്
ഫിനിഷ് ചെയ്‌ത സമയം: 5.41.44
ക്ലബ്: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട
ക്യാപ്റ്റന്‍: ട്രീസ ജേക്കബ്, ശ്രീലക്ഷ്‌മി ജയപ്രകാശ്

തെക്കനോടി കെട്ട്(വനിതകള്‍) ജേതാക്കള്‍: പടിഞ്ഞാറേപറമ്പന്‍
ഫിനിഷ് ചെയ്‌ത സമയം: 6.56.03
ക്ലബ്: യംഗ്സ്റ്റാര്‍ ബോട്ട് ക്ലബ്‌, താമല്ലാക്കല്‍ (നോര്‍ത്ത്)
ക്യാപ്റ്റന്‍: എസ്. സുകന്യ, എം. മഹേഷ്

Also Read: 'ഓ തിത്തിത്താര തിത്തിത്തെയ്...'; പുന്നമടക്കായലിന്‍റെ ഓളപ്പരപ്പില്‍ ആവേശമായ നെഹ്‌റു ട്രോഫി വള്ളംകളി

Last Updated : Sep 28, 2024, 10:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.