ETV Bharat / state

ആല്‍ബിന്‍റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായി മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം - ആല്‍ബിന്‍ ജോസഫ്

ഒൻപത് വര്‍ഷമായി 60% ശാരീരിക വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്ന മെഡിക്കല്‍ ബോര്‍ഡ് പിന്നീട് 85% വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് ആല്‍ബിന്‍റെ എംബിബിഎസ് മോഹങ്ങള്‍ക്ക് തടസം സൃഷ്ടിച്ചത്.

ആല്‍ബിന്‍റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം
author img

By

Published : Aug 6, 2019, 8:45 AM IST

Updated : Aug 6, 2019, 10:29 AM IST

എറണാകുളം: മൂവാറ്റുപുഴ ഈസ്റ്റ് മാറാടി അമ്പാട്ടുകുഴിയില്‍ ഷാജിയുടെ മകന്‍ ആല്‍ബിന്‍ ജോസഫ് പഠനത്തില്‍ ഒരിക്കലും പിന്നിലായിരുന്നില്ല. ശാരീരിക വൈകല്യത്തെ അതിജീവിച്ച് പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആല്‍ബിന്‍, പ്ലസ് ടു പരീക്ഷയിലും ഉയര്‍ന്ന വിജയം നേടിയിരുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ ശാരീരിക ബുദ്ധിമുട്ട് മൂലം ഏതാനും ദിവസം മാത്രമാണ് പരിശീലനത്തിന് പോയതെങ്കിലും നീറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ആല്‍ബിന്‍ 1294-ാം റാങ്ക് നേടി. എന്നാല്‍ ആല്‍ബിന്‍റെ എംബിബിഎസ് മോഹങ്ങളെല്ലാം തല്ലിക്കെടുത്തിയിരിക്കുകയാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഒൻപത് വര്‍ഷമായി 60% ശാരീരിക വൈകല്യമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഡോക്ടർമാർ നല്‍കിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള അപേക്ഷയില്‍ മെഡിക്കല്‍ ബോര്‍ഡ് 85% വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് ആല്‍ബിന്‍റെ എംബിബിഎസ് മോഹങ്ങള്‍ക്ക് തടസം സൃഷ്ടിച്ചത്.

ആല്‍ബിന്‍റെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായി മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം

സംസ്ഥാനത്ത് ആകെയുളള എംബിബിഎസ് സീറ്റുകള്‍ 55 എണ്ണം ശാരീരിക വൈകല്യമുളളവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡോക്ടറാവുകയെന്ന തന്‍റെ ജീവിതാഭിലാഷം സഫലീകരിച്ചുവെന്ന ആഹ്ളാദത്തിലിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം തിരിച്ചടിയായത്. ഇതിനെതിരെ ആല്‍ബിന്‍റെ കുടുബം ഹൈക്കോടതിയില്‍ ഹർജി നല്‍കി കാത്തിരിക്കുകയാണ്. ആരോഗ്യമന്ത്രിക്കും ഇത് സംബന്ധിച്ച നിവേദനം നല്‍കിയിട്ടുണ്ട്.

Intro:nullBody:മുവാറ്റുപുഴ:

എം.ബി.ബി.എസിനു പ്രവേശന യോഗ്യത നേടിയ ആല്‍ബിന്റെ അംഗവൈകല്യത്തോത് ഉയര്‍ത്തി അധികൃതര്‍. 9 വര്‍ഷമായി 60% ശാരീരിക വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്ന മെഡിക്കല്‍ ബോര്‍ഡ് പെട്ടെന്ന് 85% വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് ആല്‍ബിന്റെ എം.ബി.ബി.എസ് മോഹങ്ങള്‍ക്ക് തടസം സൃഷ്ടിച്ചത്. ആരോഗ്യ മന്ത്രിയുടെ കാരുണ്യം തേടി ആല്‍ബിനും കുടുംബവും.
9 വര്‍ഷമായി 60% ശാരീരിക വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്ന മെഡിക്കല്‍ ബോര്‍ഡ് പെട്ടെന്ന് 85% വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് എം.ബി.ബി.എസിനു പ്രവേശന യോഗ്യത നേടിയ ആല്‍ബിന്റെ മോഹങ്ങള്‍ക്ക് തടസം സൃഷ്ടിച്ചത്. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി അമ്പാട്ടുകുഴിയില്‍ ഷാജിയുടെ മകന്‍ ആല്‍ബിന്‍ ജോസഫ് പഠനത്തില്‍ ഒരിക്കലും പിന്നിലായിരുന്നില്ല. പത്താം ക്‌ളാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആല്‍ബിന്‍ പ്ലസ് ടു പരീക്ഷയിലും ഉയര്‍ന്ന വിജയം നേടിയിരുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ ശാരീരിക ബുദ്ധിമുട്ട് മൂലം ഏതാനും ദിവസം മാത്രമേ പരിശീലനത്തിനു പോയതെങ്കിലും നീറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ ആല്‍ബിന്‍ 1294 ാം റാങ്ക് നേടി. സംസ്ഥാനത്ത് ആകെയുളള എം.ബി.ബി.എസ് സീറ്റുകള്‍ 55 എണ്ണം ശാരീരിക വൈകല്യമുളളവര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഡോക്ടറാവുകയെന്ന തന്റെ ജീവിതാഭിലാഷം സഫലീകരിച്ചുവെന്ന് ആഹ്ലാദത്തിലിരിക്കെയാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം തിരിച്ചടിയായത്.

ബൈറ്റ് - ആൽബിൻ ( വിദ്യാർത്ഥി )
Conclusion:etv bharath muvattupuzha
Last Updated : Aug 6, 2019, 10:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.