ETV Bharat / state

കോതമംഗലം ചെറിയപള്ളി പ്രശ്നത്തില്‍ മതമൈത്രി ദേശ സംരക്ഷണ ജാഥ - കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു

ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി - ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക - സാമൂഹിക സംഘടനകളടങ്ങുന്ന  സമിതി തീരുമാനിച്ചു.

കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു
author img

By

Published : Nov 1, 2019, 2:55 AM IST

Updated : Nov 1, 2019, 7:18 AM IST

എറണാകുളം: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കം പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതി വിവിധ കർമ പരിപാടികൾ ആവിഷ്കരിച്ചു. ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി - ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക - സാമൂഹിക സംഘടനകളടങ്ങുന്ന സമിതി തീരുമാനിച്ചു.

കോതമംഗലം ചെറിയപള്ളി പ്രശ്നത്തില്‍ മതമൈത്രി ദേശ സംരക്ഷണ ജാഥ

നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപത അധ്യക്ഷന്‍ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. എൽദോ മാർ ബസേലിയോസ് ബാവായുടെ ഖബറിടം നിലകൊള്ളുന്ന മര്‍തോമ ചെറിയ പള്ളി അടച്ചുപൂട്ടിക്കുന്നതിനുള്ള ഗൂഢനീക്കത്തിന് എതിരെയാണ് മതമൈത്രി ദേശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.

സമാപന സമ്മേളനത്തിൽ വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കും. ഈ ദിവസങ്ങളിൽ ബാവയുടെ ഖബറിട ചിത്രം അലങ്കരിച്ച രഥം നിരവധി വാഹനങ്ങളുടേയും വിശ്വാസികളുടേയും അകമ്പടിയോടുകൂടി കോതമംഗലം താലൂക്കിലേയും കുന്നത്തുനാട് താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരും. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും മത മൈത്രി സംരക്ഷണ സമിതി തയ്യാറാക്കുന്നുണ്ട്.

Intro:Body:special news

കോതമംഗലം ചെറിയപള്ളി പ്രശ്നം പൊതു സമൂഹം ഏറ്റെടുക്കുന്നു.

ചെറിയ പള്ളിയിലെ നിലവിലെ പ്രതിസന്ധി മൂലമുള്ള പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കുന്നു. ചെറിയ പള്ളി ഇടവകയ്ക്കു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം രൂപീകരിച്ച മതമൈത്രി സംരക്ഷണ സമിതി വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു. ജനപ്രതിനിധികളുടെ ഉപവാസ സമരം, മതമൈത്രി - ദേശ സംരക്ഷണയാത്ര, ഭീമ ഹർജി നൽകൽ മുതലായവ നടത്തുന്നതിന് വിവിധ രാഷ്ട്രീയ-സാമുദായിക - സാമൂഹിക സംഘടനകളടങ്ങുന്ന ഈ സമതി തീരുമാനിച്ചു.

നവംബർ 1 വെള്ളിയാഴ്ച രാവിലെ 9 ന് പള്ളിത്താഴത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിക്കും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാരും ത്രിതല പഞ്ചായത്തുകളിലെ അംഗങ്ങളും, സാമുദായിക നേതാക്കളും ഉപവാസ സമരത്തിൽ പങ്കെടുക്കും. ഉപവാസ സമരം കോതമംഗലം രൂപതാദ്ധ്യക്ഷൻ അഭി.ജോർജ്ജ് മoത്തിക്കണ്ടത്തിൽ തിരുമേനി ഉദ്ഘാടനം ചെയ്യും.

കോതമംഗലം പ്രദേശത്തിന്റെ അഭിവൃദ്ധിക്ക് നിദാനമായ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഖബറിടം നിലകൊള്ളുന്ന മാർ തോമ ചെറിയ പള്ളി അടച്ചുപൂട്ടിയ്ക്കുന്നതിന് ഒരു വ്യക്തിയുടെ ഗൂഢനീക്കത്തിന് എതിരെയാണ് മതമൈത്രി ദേശ സംരക്ഷണയാത്ര സംഘടിപ്പിക്കും.
മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് 2019 നവംബർ 2, 3 തീയതികളിൽ രഥയാത്രയും, നാലാം തിയ്യതി സമാപനവും നടക്കും.

സമാപന സമ്മേളനത്തിൽ വിവിധ സാമുദായിക സാംസ്കാരിക രാഷ്ട്രീയ മതനേതാക്കൾ പങ്കെടുക്കും.

ഈ ദിവസങ്ങളിൽ പരിശുദ്ധ ബാവായുടെ ഖബറിടത്തിൽ ചിത്രം അലങ്കരിച്ച രഥം നിരവധി വാഹനങ്ങളുടേയും വിശ്വാസികളുടേയും അകമ്പടിയോടുകൂടി കോതമംഗലം താലൂക്കിലേയും കുന്നത്ത്നാട് താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലേയും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരും.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർ മുതലായവർക്കു നൽകുന്നതിനായി ഭീമ ഹർജിയും മത മൈത്രി സംരക്ഷണ സമിതി തയ്യാറാക്കുന്നുണ്ട്.

ബൈറ്റ് - 1- കെ.എ നൗഷാദ് (പ്രതിപക്ഷ കൗൺസിലർ)

ബൈറ്റ് - 2 - കെ.പി ബാബു ( മതമൈത്രി സംരക്ഷണ സമിതി)
byte- 3- ad- abu moitheedn ( മതമൈത്രി സംരക്ഷണ സമിതി)Conclusion:
Last Updated : Nov 1, 2019, 7:18 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.