ETV Bharat / state

മസാല ബോണ്ട് കേസ് : തോമസ് ഐസക്കിനെതിരെ ഇഡി ഹൈക്കോടതിയില്‍ - latest news updates in kerala

മസാല ബോണ്ട് കേസില്‍ ഇഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും കേസിന്‍റെ തുടരന്വേഷണം വിലക്കണമെന്നുമാവശ്യപ്പെട്ട് ഇഡിക്കെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി സെപ്‌റ്റംബര്‍ രണ്ടിനാണ് ഹൈക്കോടതി പരിഗണിച്ചത്

മസാല ബോണ്ട് കേസ്  തോമസ് ഐസക്കിനെതിരെ ഇഡി ഹൈക്കോടതിയില്‍  ഇഡി ഹൈക്കോടതിയില്‍  ഇഡി  Masala bond case updates ED approaches HC  Masala bond case  ED approaches HC  തോമസ് ഐസക്  മസാല ബോണ്ട് കേസില്‍ ഇഡിയുടെ സമന്‍സ്  എറണാകുളം  എറണാകുളം വാര്‍ത്തകള്‍  Ernakulam news updates  latest news in Ernakulam  latest news updates in kerala  KIIFB case updates
തോമസ് ഐസക്കിനെതിരെ ഇഡി ഹൈക്കോടതിയില്‍
author img

By

Published : Sep 24, 2022, 4:36 PM IST

എറണാകുളം : മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസിന്‍റെ അന്വേഷണത്തില്‍ നിന്നും തോമസ് ഐസക് ഒളിച്ചോടാന്‍ ശ്രമിക്കുന്നുവെന്ന് ഇഡി ആരോപിക്കുന്നു. മസാല ബോണ്ട് കേസില്‍ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്‌ബിയും നല്‍കിയ ഹര്‍ജികളിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം.

ഹർജികൾ അപക്വമാണെന്നും അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാനാണ് തോമസ് ഐസക് അടക്കമുള്ള കുറ്റാരോപിതരുടെ ശ്രമമെന്നും ഇഡി കുറ്റപ്പെടുത്തി. ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികൾക്ക് സാധിക്കില്ല. വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് തോമസ് ഐസക് ഇ.ഡിക്കെതിരെ ഉന്നയിക്കുന്നതെന്നും അന്വേഷണസംഘം പറയുന്നു.

വിദേശനാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനം അന്വേഷിക്കാൻ ഇ.ഡിയ്ക്ക് അധികാരമില്ലെന്നായിരുന്നു തോമസ് ഐസക്കും കിഫ്‌ബിയും നല്‍കിയ ഹര്‍ജികളില്‍ പറഞ്ഞിരുന്നത്. എന്നാൽ ഫെമ നിയമ ലംഘനങ്ങൾ അന്വേഷിക്കാൻ അസിസ്റ്റൻറ് ഡയറക്ടർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് മറുപടി സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി.

also read:മസാല ബോണ്ട് കേസ്, തോമസ് ഐസക്കിന്‍റെ ഹർജി സെപ്‌റ്റംബര്‍ 2ന് പരിഗണിക്കും, ഹാജരാകേണ്ടെന്ന് കോടതി

അന്വേഷണം നിശ്ചലമാക്കാനുള്ള ശ്രമം നടക്കുന്നതായും സത്യവാങ്മൂലത്തിൽ ഇഡി അറിയിച്ചു. കിഫ്ബി - മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയുടെയും സി.എ.ജി റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിലാണ് പരിശോധന. മാത്രമല്ല അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും രേഖകൾ ഹാജരാക്കാനായാണ് സമൻസ് അയച്ചതെന്നും ഇഡി പറഞ്ഞു.

എന്നാല്‍ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തത് നിയമത്തോടുള്ള വെല്ലുവിളിയാണെന്നും മറുപടി സത്യവാങ് മൂലത്തിൽ ഇ.ഡി പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.