ETV Bharat / state

വിധവ പെന്‍ഷന്‍ മുടങ്ങിയ സംഭവം; 'മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്‌ട്രീയ പ്രേരിതം': സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - ഹൈക്കോടതി

Mariyakkutty Pension Case: മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പെന്‍ഷന്‍ അനുവദിക്കണമെന്ന് കോടതി. പെന്‍ഷനില്ലാതെ മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

Mariakkutty  Mariyakuttys HC Petition In HC  HC  High Court  വിധവ പെന്‍ഷന്‍ മുടങ്ങിയ സംഭവം  മറിയക്കുട്ടി വിധവ പെന്‍ഷന്‍  Mariyakutty Pension Case  HC Criticized State Govt In Mariyakkuttys Case  വിധവ പെന്‍ഷന്‍  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍
Mariyakkutty's HC Petition Is Politically Motivated Says Govt To HC
author img

By ETV Bharat Kerala Team

Published : Dec 22, 2023, 4:09 PM IST

എറണാകുളം : വിധവ പെന്‍ഷന്‍ മുടങ്ങിയ സംഭവം ചോദ്യം ചെയ്‌ത് ഇടുക്കി സ്വദേശിയായ മറിയക്കുട്ടി നല്‍കിയ ഹര്‍ജി രാഷ്‌ട്രീയ പ്രേരിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന സർക്കാർ നിലപാട് നിർഭാഗ്യകരമെന്ന് വിലയിരുത്തിയ കോടതി മറിയക്കുട്ടി എങ്ങനെ ജീവിക്കുമെന്ന് സർക്കാരിനോട് ചോദിച്ചു. പെൻഷൻ കുടിശിക തുക എപ്പോൾ നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അടക്കം സർക്കാർ മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി (Mariyakkutty s HC Petition In HC).

സർക്കാർ ആവശ്യപ്പെട്ട പ്രകാരം സമയം നൽകിയ കോടതി ഹർജി ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിച്ചു. കോടതി പൗരന്മാർക്ക്‌ ഒപ്പമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഫണ്ട് അപര്യാപ്‌തമെന്നായിരുന്നു സർക്കാരിന്‍റെ മറ്റൊരു നിലപാട്. ജൂലൈ മുതലുള്ള അഞ്ച് മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത് (State Govt About Mariyakkutty Pension Case).

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു ഇന്നലെ (ഡിസംബര്‍ 22) കോടതിയെ അറിയിച്ചത്. ഏപ്രിൽ മുതൽ കേന്ദ്ര പെൻഷൻ വിഹിതം ലഭിക്കുന്നില്ല. ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു (HC Criticized State Govt In Mariyakkutty's Case).

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരൂവെന്ന കർശന നിലപാടിലാണ് ഹൈക്കോടതി. സർക്കാരിന് മറ്റ് പല കാര്യങ്ങൾക്കും ചെലവഴിക്കാൻ പണമുണ്ടെന്നും ഹർജിക്കാരിയുടെ കാര്യത്തില്‍ അടക്കം എന്തുകൊണ്ട് മുൻഗണന നൽകുന്നില്ലെന്നും ചോദ്യമുയർത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ സര്‍ക്കാരിനെ വിമർശിച്ചിരുന്നു.

Also read: 'ക്രിസ്‌മസിന് പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരമായി കാണാനാകില്ല', മറിയക്കുട്ടി കൊടുത്ത ഹർജിയില്‍ സർക്കാരിന് വിമർശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.