ETV Bharat / state

മരട് ഫ്ലാറ്റ് പൊളിക്കാൻ ദിവസങ്ങൾ മാത്രം; സുരക്ഷയൊരുക്കി പൊലീസ് - എറണാകുളം

ആദ്യ സ്ഫോടനം നടത്തുന്ന ജനുവരി പതിനൊന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് മുൻപ് തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കും. ഇതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും.

മരട് ഫ്ലാറ്റ പൊളിക്കാൻ ദിവസങ്ങൾ മാത്രം; സുരക്ഷയെരുക്കി പൊലീസ്

author img

By

Published : Jan 6, 2020, 4:22 PM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി കൊച്ചി സിറ്റി പൊലീസും ജില്ലാ ഭരണകൂടവും. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് സ്ഫോടനത്തിലൂടെ തകർക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയും അത്രയധികം പ്രധാനമാണ്.

നിയന്ത്രിത സ്ഫോടനം വഴി വഴി ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം പ്രദേശവാസികളെ ഒഴിപ്പിക്കുന്ന നടപടികളടക്കമുളള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ ആയിരിക്കും. സുരക്ഷാക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് 500 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സ്ഫോടനം നടത്തുന്ന കെട്ടിടത്തിന് 200 മീറ്റർ അപ്പുറം ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണമുണ്ടാകും. കൂടാതെ കായലിൽ ആളുകൾ വഞ്ചിയിൽ സഞ്ചരിക്കാതിരിക്കാൻ കോസ്റ്റൽ പൊലീസും സഹായത്തിനെത്തും.

ആദ്യ സ്ഫോടനം നടത്തുന്ന ജനുവരി പതിനൊന്നാം തീയതി രാവിലെ ഒമ്പത് മണിക്ക് മുൻപ് തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കും. ഇതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് 10 മിനിറ്റ് മുൻപ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ്ണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജനുവരി 11, 12 തീയതികളിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കളാണ് നിയന്ത്രിത സ്ഫോടനത്തിനു ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകൾ തുടങ്ങിയവും ഇതിനോടൊപ്പം ഉപയോഗിക്കും.

Intro:

Body:രാജ്യത്തു തന്നെ ആദ്യമായിട്ടാണ് ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് സ്ഫോടനത്തിലൂടെ തകർക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയും അത്രയധികം പ്രധാനമാണ്. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുകയാണ് കൊച്ചി സിറ്റി പോലീസും ജില്ലാ ഭരണകൂടവും. സുരക്ഷയുടെ ഭാഗമായി വിശദമായ പദ്ധതിയാണ് കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയിട്ടുള്ളത്.

നിയന്ത്രിത സ്ഫോടനം വഴി വഴി ഫ്ലാറ്റുകൾ പൊളിക്കുന്ന ദിവസം പ്രദേശവാസികളെ ഒഴിപ്പിക്കുന്ന നടപടികളടക്കമുളള കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ ആയിരിക്കും. സുരക്ഷാക്രമീകരണങ്ങൾ സുഗമമാക്കുന്നതിന് 500 പോലീസുകാരെയാണ് വിന്യസിക്കുന്നത്. സ്ഫോടനം നടത്തുന്ന കെട്ടിടത്തിന് 200 മീറ്റർ അപ്പുറം ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രണമുണ്ടാകും. കൂടാതെ കായലിൽ ആളുകൾ വഞ്ചിയിൽ സഞ്ചരിക്കാതിരിക്കാൻ കോസ്റ്റൽ പോലീസും സഹായത്തിനെത്തും.

ആദ്യ സ്ഫോടനം നടത്തുന്ന ജനുവരി പതിനൊന്നാം തീയതി രാവിലെ 9 മണിക്ക് മുൻപ് തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കും. ഇതിന് പിന്നാലെ പോലീസ് വീടുകളിൽ പരിശോധന നടത്തും. സ്പോടനം നടത്തുന്നതിന് 10 മിനിറ്റ് മുൻപ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ്ണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജനുവരി 11, 12 തീയതികളിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കളാണ് നിയന്ത്രിത സ്ഫോടനത്തിനു ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകൾ തുടങ്ങിയവും ഇതിനോടൊപ്പം ഉപയോഗിക്കും.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.