ETV Bharat / state

ഫ്ലാറ്റ് പൊളിക്കാൻ രണ്ട് കമ്പനികൾ; അംഗീകരിക്കില്ലെന്ന് മരട് നഗരസഭ - maradu latest news

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് എല്ലാ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ്‌ കലക്ടർ. ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കും.

മരട് നഗരസഭ കൗണ്‍സില്‍
author img

By

Published : Oct 12, 2019, 3:22 PM IST

Updated : Oct 12, 2019, 5:09 PM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തത് അംഗീകരിക്കാനാകില്ലെന്ന് മരട് നഗരസഭ കൗൺസിൽ. അജണ്ട ഇല്ലാത്ത വിഷയത്തിന് അംഗീകാരം നൽകാനാകില്ലെന്ന് അംഗങ്ങൾ അറിയിച്ചു. പരിസരവാസികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിന് ശേഷം വീണ്ടും കൗൺസിൽ ചേരണമെന്നും ഇതുവരെ എടുത്ത നടപടികൾ സർക്കാർ അറിയിച്ചില്ലെന്നും കൗൺസിൽ കുറ്റപ്പെടുത്തി. അതേസമയം കൗൺസിലിന്‍റെ തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് സബ് കലക്ടർ വ്യക്തമാക്കി. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുമുൻപ് എല്ലാ വിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ്‌കലക്ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. പൊളിക്കാൻ തെരഞ്ഞെടുത്ത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എൻജിനീയറിങ് മൂന്ന് ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസിന് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റാണ് പൊളിക്കാൻ നല്‍കുന്നതെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.

ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ തെരഞ്ഞെടുത്തത് അംഗീകരിക്കാനാകില്ലെന്ന് മരട് നഗരസഭ കൗൺസിൽ

സ്ഫോടനം നടത്തുമ്പോൾ പ്രകമ്പനം ഉണ്ടാകും. എന്നാല്‍ ഇതുമൂലം സമീപത്തുള്ള കെട്ടിടങ്ങൾക്കോ മറ്റേതെങ്കിലും നിർമ്മാണങ്ങൾക്കോ ഒരപകടവും ഉണ്ടാകില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം അനുവദനീയമായ അളവിൽ മാത്രമേ പ്രകമ്പനം ഉണ്ടാവുകയുള്ളവെന്ന് കമ്പനികൾ ഉറപ്പു നൽകിയിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവശിഷ്ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളതെന്നും കലക്‌ടര്‍ അറിയിച്ചു. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം കമ്പനികൾക്ക് ആയിരിക്കും. പൊളിക്കുന്നതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും എടുക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും. പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ് കലക്ടര്‍ പറഞ്ഞു. ഹോളി ഫെയ്ത്ത് ഫ്ലാറ്റുകള്‍ പൊളിക്കുന്നതാണ് ഏറെ ദുഷ്കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈൻ ഉള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീട് നിലനിൽക്കുന്നതുമാണ് ഇതിന് കാരണം.

Intro:

Body:മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ തിരഞ്ഞെടുത്തത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മരട് നഗരസഭ കൗൺസിൽ. അജണ്ട ഇല്ലാത്ത വിഷയത്തിന് അംഗീകാരം നൽകാനാകില്ലെന്ന് അംഗങ്ങൾ നിലപാടെടുത്തു. പരിസരവാസികളെ പങ്കെടുപ്പിച്ചുള്ള യോഗത്തിന് ശേഷം വീണ്ടും കൗൺസിൽ ചേരണമെന്നും ഇതുവരെ എടുത്ത നടപടികൾ സർക്കാർ അറിയിച്ചില്ലെന്നും കൗൺസിൽ കുറ്റപ്പെടുത്തി. അതേസമയം കൗൺസിലിന്റെ തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് യോഗത്തിൽ സബ് കളക്ടർ വ്യക്തമാക്കി. byte മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുമുൻപ് എല്ലാ വിധ സുരക്ഷാ മുൻകരുതലുകളും പൂർത്തിയാക്കുമെന്ന് സബ്കലക്ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭാ കൗൺസിലിനെ അറിയിച്ചു. മരടിലെ ഫ്ലാറ്റുകളിൽ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ നിയന്ത്രിത സ്ഫോടനം നടത്തും. പൊളിക്കാൻ തെരഞ്ഞെടുത്ത മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എൻജിനീയറിങ് മൂന്നു ഫ്ലാറ്റുകൾ പൊളിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയ് സ്റ്റീൽസിന് ഇരട്ട കെട്ടിടങ്ങൾ അടങ്ങിയ ആൽഫ സെറീൻ ഫ്ലാറ്റാണ് പൊളിക്കാൻ വിദഗ്ധസമിതി തെരഞ്ഞെടുത്തിട്ടുള്ളതെന്നും സബ് കളക്ടർ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി. byte സ്ഫോടനം നടത്തുമ്പോൾ പ്രകമ്പനം ഉണ്ടാകും. പക്ഷേ ഇതുമൂലം സമീപത്തെ കെട്ടിടങ്ങൾക്ക് മറ്റേതെങ്കിലും നിർമ്മാണങ്ങൾക്ക് ഒരപകടവും ഉണ്ടാകില്ലെന്നും ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം അനുവദനീയമായ അളവിൽ മാത്രമേ പ്രകമ്പനം ഉണ്ടാകുകയുള്ളൂവെന്നും കമ്പനികൾ ഉറപ്പു നൽകിയിട്ടുള്ളതായി സബ് കളക്ടർ വ്യക്തമാക്കി. 90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിച്ചു തീർക്കും. പിന്നീട് അവിശിഷ്ടങ്ങൾ മാറ്റാൻ തുടങ്ങും. ഇതിനായി പ്രത്യേകം ടെൻഡർ വിളിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. പൊളിക്കുന്ന സമയത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കമ്പനികൾക്ക് ആയിരിക്കും. പൊളിക്കുന്നു അതിനുള്ള പണം നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും എടുക്കില്ല . ഇതിനായി 100 കോടി രൂപയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് ക്രമീകരിക്കും.പൊടി ഉയർന്നാൽ വെള്ളം സ്പ്രേ ചെയ്ത് നിയന്ത്രിക്കണമെന്നും സബ്കലക്ടർ യോഗത്തിൽ വ്യക്തമാക്കി. byte ഹോളി ഫൈറ്റ് കുളിക്കുന്നതാണ് ഏറ്റവും ദുഷ്കരം. 15 മീറ്റർ പരിധിയിൽ പെട്രോളിയം പൈപ്പ് ലൈൻ ഉള്ളതും ഫ്ലാറ്റിനോട് ചേർന്ന് വീട് നിലനിൽക്കുന്നതുമാണ് ഇതിന് കാരണം. എന്നാൽ വീടും മറ്റ് പരിസരങ്ങൾക്കും യാതൊരു അപകടാവസ്ഥയും കൂടാതെ ഫ്ലാറ്റുകൾ പൊളിക്കാനാകുമെന്ന് എഡിഫൈസ് കമ്പനി ഉറപ്പു നൽകിയതായും സബ്കളക്ടർ പറഞ്ഞു. ETV Bharat Kochi

Conclusion:
Last Updated : Oct 12, 2019, 5:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.