ETV Bharat / state

മരട് ഫ്ലാറ്റ് വിഷയം; ഫ്ലാറ്റുടമ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - മരട് ഫ്ലാറ്റ് വിഷയം: ഫ്ലാറ്റുടമ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നറിയിച്ച് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും.

മരട് ഫ്ലാറ്റ്
author img

By

Published : Sep 20, 2019, 10:12 AM IST

എറണാകുളം: മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭയുടെ ഉത്തരവിനെതിരെ ഫ്ലാറ്റുടമ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റുകളിൽ നിന്നും താമസക്കാർ അഞ്ച് ദിവസം കൊണ്ട് ഒഴിയണമെന്ന് കാണിച്ച് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റ് ഉടമ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ മുൻ സൈനികൻ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിലവിലെ ഫ്ലാറ്റ് സമുച്ചയം കൃത്യമായി നികുതി അടക്കുന്നതാണെന്നും നഗരസഭ സഭ ഉടമസ്ഥാ സർട്ടിഫിക്കറ്റ് നൽകിയതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വന്നിരിക്കുന്ന പിഴവുകൾ ചൂണ്ടിക്കാട്ടി നഗരസഭ ബിൽഡർമാർക്കല്ല മറിച്ച് ബിൽഡിങ് ചട്ടപ്രകാരം ഉടമകൾക്ക് നോട്ടീസ് നൽകണമായിരുന്നുവെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്ന നടപടികളിൽ താൻ കക്ഷി ആകില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കാൻ നടപടി തുടങ്ങിയതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.

സെപ്റ്റംബർ 20നകം ഫ്ലാറ്റുകൾ പൊളിച്ച് നീക്കി 23 ന് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നത്. ഇത് പ്രകാരം മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ ടെൻഡർ ക്ഷണിക്കുകയും, അഞ്ച് ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല. സർവകക്ഷി യോഗത്തിൽ ഉൾപ്പെടെ കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സർക്കാർ നിർദേശപ്രകാരം മതിയെന്ന നിലപാടിലാണ് മരട് നഗരസഭ.

Intro:

Body:നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ അന്ത്യശാസനം നൽകിയ മരടിലെ ഫ്ലാറ്റിൽ നിന്ന് കുടിയൊഴിപ്പിക്കാൻ മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് ഫ്ലാറ്റുടമ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഫ്ളാറ്റുകളിൽ നിന്നും താമസക്കാർ അഞ്ച് ദിവസങ്ങൾ കൊണ്ട് ഒഴിയണമെന്ന് കാണിച്ച് മരട് നഗരസഭ നൽകിയ നോട്ടീസിനെതിരെയാണ് ഫ്ലാറ്റ് ഉടമ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹോളി ഫെയ്ത്തിലെ താമസക്കാരനായ മുൻ സൈനികൻ കെ കെ നായരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നിലവിലെ ഫ്ലാറ്റ് സമുച്ചയം കൃത്യമായി നികുതി അടക്കുന്നതാണെന്നും നഗരസഭ സഭ ഉടമസ്ഥാ സർട്ടിഫിക്കറ്റ് നൽകിയതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വന്നിരിക്കുന്ന പിഴവുകൾ ചൂണ്ടിക്കാട്ടി നഗരസഭ ബിൽഡർമാർക്കല്ല മറിച്ച് ബിൽഡിംഗ് ചട്ടപ്രകാരം ഉടമകൾക്ക് നോട്ടീസ് നൽകണമായിരുന്നുവെന്നും നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്ന നടപടികളിൽ താൻ കക്ഷി ആകില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് സുപ്രീം കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഫ്ലാറ്റുകൾ പൊളിക്കാൻ നടപടി തുടങ്ങിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.

സെപ്റ്റംബർ 20 നകം ഫ്ലാറ്റുകൾ പൊളിച്ച് നീക്കി നോക്കി 23 സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. ഇത് പ്രകാരം മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ ടെൻഡർ ക്ഷണിക്കുകയും,അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസും നൽകിയിരുന്നു.സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല.

സർവകക്ഷി യോഗത്തിൽ ഉൾപ്പെടെ കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചതോടെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സർക്കാർ നിർദ്ദേശപ്രകാരം മതിയെന്ന നിലപാടിലാണ് മരട് നഗരസഭ.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.