കോതമംഗലം: ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിന് സമീപം ഫൈബർ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജീവയാണ് മരിച്ചത്. പ്രദേശവാസിയായ വർഗീസിനും മറ്റൊരു അന്യസംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബർ വള്ളത്തിൽ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം.
ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. ജീവക്ക് അപസ്‌മാരം ഉണ്ടായതാണ് മരണം സംഭവിക്കാന്‍ കാരണമായതെന്ന് കൂടെയുണ്ടായിരുന്ന വർഗീസ് പറഞ്ഞു. കോതമംഗലം സ്‌കൂബ ടീം സ്ഥലത്തെത്തി ഒരു മണിക്കൂറോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സുരക്ഷ മുന്നറിയിപ്പുകൾ അവഗണിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷ നിലയം ഓഫീസർ കരുണാകരൻ പിള്ള പറഞ്ഞു.