എറണാകുളം: മഴ കനത്തതോടെ ജില്ലയിലെ മലയോര മേഖല ഭീതിയുടെ നിഴലിൽ. മണ്ണിടിച്ചിലും കൂറ്റൻ കല്ലുകൾ ഉരുണ്ടു വീണും കർഷകരുടെ ഏക്കർ കണക്കിന് കൃഷി ഭൂമി നശിച്ചു. ശക്തമായ മഴയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും, വെള്ളകെട്ടുമുണ്ടായി.
കഴിഞ്ഞ രാത്രി പെയ്യ്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് നിരവധി കര്‍ഷകരുടെ കൃഷി നശിച്ചു.
Read More: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും
മനോജ് തുമ്പേപ്പറമ്പിലിന്‍റെ വീടിനു സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറ കൃഷിയിടത്തിലേക്ക് പതിച്ചു. ഇദ്ദേഹത്തിന്‍റെ 65 റബ്ബര്‍ മരങ്ങള്‍ പൂർണമായും 30 ഓളം മരങ്ങള്‍ ഭാഗികമായും കൊക്കോ, കാപ്പി എന്നീ കാർഷിക വിളകൾ പൂർണമായും നശിച്ചു.
രാത്രി ഏഴ് മാണിയോട് കൂടി വലിയ ശബ്ദത്തോടെ കൂറ്റൻ പാറ കല്ലും, മണ്ണും ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു.